വ്യാഴാഴ്ച ചേര്‍ന്ന സെനറ്റില്‍ 49നെതിരേ 51 വോട്ടുകള്‍ക്കാണു കാഷ് പട്ടേലിന്റെ നിയമനത്തിന് അനുമതി നല്‍കിയത്. റിപ്പബ്ളിക്കന്‍ അംഗങ്ങളായ സൂസന് കോളിന്‍സും ലിസ മുര്‍ക്കോവ്സ്കിയും പട്ടേലിനെ എതിര്‍ത്തു. രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരേ നടപടിയെടുക്കാനാണു ട്രംപ്, പട്ടേലിനെ ഉപയോഗിക്കുന്നതെന്ന് ഡെമൊക്രറ്റുകള്‍ ആരോപിച്ചിരുന്നു.
യുഎസിന്റെ ശത്രുക്കള്ക്കെതിരേയാകും തന്റെ പ്രവര്‍ത്തനമെന്നാണു പട്ടേലിന്റെ പ്രഖ്യാപനം. ഡീപ് സ്റേററ്റ് സംഘത്തിന്റെ പട്ടിക തന്റെ പക്കലുണ്ടെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ട്രംപ് അധികാരമേറ്റ് ഒരുമാസത്തിനിടെ പതിനെട്ടാമത്തെ നിയമനമാണു പട്ടേലിന്റേത്. 10 വര്‍ഷമാണ് എഫ്ബിഐ ഡയറക്റ്ററുടെ കാലാവധി. 2017ല്‍ നിയമിതനായ ക്രിസ്ററഫര്‍ വാരി, ട്രംപ് പ്രസിഡന്റായതോടെ രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നിയമനം. 30,000ലേറെ ജീവനക്കാരാണ് എഫ്ബിഐയിലുള്ളത്.
ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. ഗുജറാത്തിലാണ് കുടുംബവേരുകള്‍. റിച്ച്മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്ററിസ്, റേസ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം എന്നിവ നേടയിട്ടുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജ് ലണ്ടനില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തിലും ബിരുദം നേടി.

Comments: