ലോസ് ആഞ്ജലസില്‍ 40,000 ഏക്കര്‍ പ്രദേശമാണ് ഇതിനകം കാട്ടുതീ ചുട്ടെരിച്ചത്. ഒന്നരലക്ഷം പേരെ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ചു. ഇതിനകം 13 ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും ശക്തമായ പാലിസേഡ്സ് തീ 13 ശതമാനത്തോളം അണയ്ക്കാനായി.
തീ കെടുത്താന്‍ അഗ്നിശമന സേന തീവ്ര ശ്രമം തുടരുകയാണ്. അതേസമയം, കാറ്റ് വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച പുലര്‍ച്ച നാലുമുതല്‍ ബുധനാഴ്ച ഉച്ചവരെ മണിക്കൂറില്‍ 80 മുതല്‍ 113 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. തീ കൂടുതല്‍ ആളിക്കത്താന്‍ കാറ്റ് ഇടയാക്കുമെന്ന് നാഷനല്‍ വെതര്‍ സര്‍വിസ് അധികൃതര്‍ പറഞ്ഞു. കാട്ടുതീ ഏറ്റവും രൂക്ഷമാവുക ചൊവ്വാഴ്ചയായിരിക്കുമെന്നും പ്രവചനം.

Comments: