ശതകോടീശ്വരനും സ്പേസ് എക്സ് സിഇഒയുമായ ഇലോണ്‍ മസ്കിന് പതിനാലാമത്തെ കുട്ടി ജനിച്ചു. സെല്ഡല് ലൈക്കര്‍ഗസ്സ് എന്നാണ് കുട്ടിക്കു പേരിട്ടിരിക്കുന്നത്. ജീവിതപങ്കാളി ഷിവോണ്‍ സിലിസാണ് മസ്കിന്റെ പതിനാലാമത്തെ കുട്ടിയുടെ അമ്മ. എക്സിലൂടെയാണ് ഇക്കാര്യം ഷിവോണ്‍ സിലിസ് വെളിപ്പെടുത്തിയത്. മസ്കും ഇക്കാര്യം സ്ഥിരീകരിച്ചു. ഷിവോണ്‍ സിലിസ് മസ്ക് ദമ്പതികള്‍ക്ക് മറ്റ് മൂന്നു മക്കള്‍ കൂടിയുണ്ട്.
മുന്‍ഭാര്യയായ ജസ്ററിന്‍ വില്‍സണില്‍ മസ്കിന് ആറ് മക്കളുണ്ട്. ഇതില്‍ ആദ്യം പിറന്ന കുഞ്ഞ് മരിച്ചിരുന്നു. പിന്നീട് കനേഡിയന്‍ ഗായിക ഗ്രിംസുമായുള്ള ബന്ധത്തില്‍ മൂന്നു മക്കള്‍ കൂടി ജനിച്ചു. അതിനിടെ മസ്കിന്റെ പതിമൂന്നാമത്തെ കുട്ടിയുടെ അമ്മയാണെന്ന് എഴുത്തുകാരിയും ഇന്‍ഫ്ളുവന്‍സറുമായ ആഷ്ലി സെയ്ന്റ് ക്ളയര്‍ അവകാശപ്പെട്ടിരുന്നു. മസ്ക് ഇക്കാര്യത്തില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.
Comments: