മസ്കിന്റെ മകന് ട്രംപിന്റെ ടേബിളിനോട് അടുത്തു നില്ക്കുന്നതും മൂക്കില്‍ കൈയിട്ടതിനു ശേഷം ടേബിളില്‍ പിടിക്കുന്നതുമായ വീഡിയോയും ഫോട്ടോകളും പുറത്തു വന്നിരുന്നു. വൃത്തിയുടെ കാര്യത്തില്‍ ട്രംപ് കടുകിട വ്യതിചലിക്കാറില്ല. ട്രംപിന്റെ ഈ ജെര്മോഫോബിക് സ്വഭാവമാണോ ടേബിള്‍ മാറ്റാനുള്ള കാരണമെന്നാണ് ചോദ്യമുയരുന്നത്.
പണ്ട് ജോര്‍ജ് എച്ച്.ഡബ്ള്യു . ബുഷ് അടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന ടേബിള്‍ താത്കാലികമായി തന്റെ മുറിയില്‍ സ്ഥാപിച്ചതായി ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ളാറ്റ്ഫോമിലൂടെ ട്രംപ് ആണ് വെളിപ്പെടുത്തിയത്. ഈ മാറ്റം താത്കാലികമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Comments: