ബോയിങ് സ്ററാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്ററ് ആണിത്. സാങ്കേതികത്തകരാറുകള്‍ മൂലം പലതവണ മാറ്റിവച്ചശേഷമായിരുന്നു ജൂണില്‍ സ്ററാര്‍ലൈനര്‍ വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്. ഇപ്പോള്‍ സുനിത ഭാരമില്ലാത്ത ആ ബഹിരാകാശാന്തരീക്ഷത്തില്‍ ഫലപ്രദമായി സസ്യങ്ങള്‍ നനയ്ക്കുന്നതിനുള്ള വഴികള്‍ പര്യവേഷണം ചെയ്യുകയാണെന്നാണ് നാസ പുറത്തു വിടുന്ന റിപ്പോര്‍ട്ട്.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മുതിര്‍ന്ന ബഹിരാകാശ സഞ്ചാരികളായ സുനിതയെയും ബുച്ച് വില്‍മോറിനെയും നാസ ബഹിരാകാശത്തേയ്ക്ക് അയച്ചതെന്ന വിമര്‍ശനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.2 006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തിരുന്നു.

Comments: