സുനിതയ്ക്കും ബുച്ചിനുമൊപ്പം, നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ യാത്രികരുമുണ്ടായിരുന്നു പേടകത്തില്‍. പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന കവാടം അടയ്ക്കുന്ന ഹാച്ചിങ് പ്രക്രിയ ചൊവ്വാഴ്ച രാവിലെ 10.15ന് തന്നെ പൂര്‍ത്തിയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി നിലയവുമായി വേര്‍പെടുത്തുന്ന അണ്‍ഡോക്കിങ്ങും നടത്തി.
ബുധനാഴ്ച പുലര്‍ച്ചെ 2.41നായിരുന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. ഈ ഘട്ടം പിന്നിട്ടതോടെ പാരഷൂട്ടുകള്‍ വിടര്‍ന്നു. വേഗം ക്രമമായി നിയന്ത്രിക്കപ്പെട്ട്, കണക്കാക്കിയതു പോലെ തന്നെ പേടകം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ പതിച്ചു.
ഇതു വീണ്ടെടുത്ത ശേഷമായിരുന്നു യാത്രികരെ കരയിലെത്തിക്കുന്ന പ്രക്രിയ. തുടര്‍ന്ന് ഇവരെ ഹൂസ്ററണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്സ് സെന്‍ററിലേക്കു മാറ്റി.
ഇവിടെ വൈദ്യപരിശോധനയുണ്ടാകും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ദീര്‍ഘനാള്‍ കഴിഞ്ഞ സുനിതയ്ക്കും വില്‍മോറിനും ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി ഇണങ്ങാന്‍ 45 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരിക്കുന്നത്.

Comments: