ഹെലീന്‍ കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ ആശങ്കകള്‍ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഫ്ളോറിഡയിലെ കേപ് കാനവെറല്‍ സ്പേസ് സ്റേറഷനില്‍ നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ഫാല്‍ക്കണ്‍~9 റോക്കറ്റും ഫ്രീഡം എന്ന് പേരിട്ട ക്രൂ ഡ്രാഗണ്‍ കാപ്സ്യൂളും ലോഞ്ച് പാഡിലെത്തിച്ച ശേഷമാണ് വിക്ഷേപണം മാറ്റാന്‍ തീരുമാനിച്ചത്.
ജൂണ്‍ അഞ്ചിനാണ് ബോയിങ്ങിന്‍റെ സ്ററാര്‍ലൈനര്‍ പേടകത്തില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും വില്‍മോറും ബഹിരാകാശനിലയത്തിലെത്തിയത്. എന്നാല്‍, പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ഇരുവരുമില്ലാതെയാണ് പിന്നീട് സ്ററാര്‍ലൈനര്‍ പേടകം തിരിച്ചിറക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്പേസ് എക്സും.

Comments: