യുൈ്രകന്~ റഷ്യ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുൈ്രകന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയും തമ്മില്‍ നടത്തിയ ചര്‍ച്ച നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അലസിപ്പിരിഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് സെലന്‍സ്കി ഇറങ്ങിപ്പോയതിനു പിന്നാലെ സംയുക്ത വാര്‍ത്താസമ്മേളനവും റദ്ദാക്കി. ഓവല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചക്കിടെ ഇരു നേതാക്കളും അതി രൂക്ഷമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ പുടിന് ആഗ്രഹിക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയാണ് സെലന്‍സ്കിയെ പ്രകോപിതനാക്കിയത്. പുടിനെ വിശ്വസിക്കാനാകില്ലെന്നും കൊലയാളിയായ അയാളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി. അതിനിടെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുന്ന നിലപാടുകളാണ് സെലന്സ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. പുടിനോടുള്ള മൃദു സമീപനത്തെ സെലന്‍സ്കിയും ചോദ്യം ചെയ്തു.

Comments: