കാലങ്ങളായി യുഎസിനെ ചൂഷണം ചെയ്തു കൊണ്ടിരുന്ന രാജ്യങ്ങളില്‍ നിന്നാണ് ഒരാഴ്ച കൊണ്ട് ബില്യണ്‍ കണക്കിന് ഡോളര്‍ തിരിച്ചെടുത്തതെന്നും ചൈനയാണ് എക്കാലത്തും യുഎസിനെ ചൂഷണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക വ്യാപാരത്തിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് അറുപതോളം രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകരം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമെരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയേ തീരൂവെന്ന് അദ്ദേഹം നേരത്തേ നിലപാടെടുത്തതാണ്. വ്യാപാര മേഖലയില്‍ അമെരിക്കയ്ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന് പല രാജ്യങ്ങള്‍ക്കെതിരേ പല നിരക്കിലാണു തീരുവ ഈടാക്കുന്നത്. ചൈനയ്ക്ക് 54 ശതമാനം, വിയറ്റ്നാമിന് 46 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം, ബംഗ്ളാദേശിന് 37 ശതമാനം, തായ് ലന്‍ഡിന് 36 ശതമാനം, പാക്കിസ്ഥാന് 29 ശതമാനം എന്നിങ്ങനെയാണു പകരം തീരുവ.

Comments: