പലസ്തീനികളെ ഗാസയില്‍നിന്ന് കുടിയിറക്കുമെന്നും ഗാസ മുന്‍പ് യുഎസ് ഏറ്റെടുത്ത് ടൂറിസ്ററ് കേന്ദ്രമാക്കുമെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലെ പ്രഖ്യാപനം. 20 ലക്ഷത്തോളം വരുന്ന പലസ്തീനികള്‍ ഈജിപ്റ്റിലേക്കും ജോര്‍ദാനിലേക്കും പോകണമെന്നാണ് ട്രംപ് പറയുന്നത്.
ഗാസയെ യുഎസ് ഏറ്റെടുക്കുന്നത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകുമെന്നും ട്രംപ്. എന്നാല്‍, അവിടെ ആരാണ് താമസക്കാരായി ഉണ്ടാവുക എന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയില്ല.
മറ്റു മാര്ഗങ്ങളില്ലാത്തതുകൊണ്ടണ്ടാണ് ഗാസയിലേക്ക് തിരിച്ചുവരാന്‍ പലസ്തീനികള്‍ ആഗ്രഹിക്കുന്നത്. കോണ്‍ക്രീറ്റ് കൂനകള്‍ മാത്രമുള്ള പ്രദേശമാണത്. അപകടകരമായ പ്രദേശത്തേക്ക് തിരിച്ചുവരുന്നതിന് പകരം മറ്റു മനോഹരമായ സ്ഥലങ്ങളിലേക്ക് അവര്‍ക്ക് പോകാം. താന്‍ സംസാരിച്ചവരെല്ലാം ഇതൊരു മനോഹര ആശയമാണെന്നാണ് പറഞ്ഞതെന്നും ട്രംപ് അവകാശപ്പെടുന്നു.
ഗസ്സയിലേക്ക് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിന്, പ്രദേശം ഏറ്റെടുക്കുന്നതിനാല്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മറുപടി. അമേരിക്കയുടെ നീക്കം ചരിത്രം മാറ്റിമറിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സ ഒരിക്കലും ഭീഷണിയാകാതിരിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. ട്രംപ് അതിനാവശ്യമായ കാര്യങ്ങളാണ് ചെയ്യുന്നത് ~അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments: