അതേസമയം, ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കും പ്രാധാന്യം നല്കുന്ന പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്.ബി.ഐ അറസ്ററ് ചെയ്യുന്നവരുടെ ഫോണുകള്‍ വാങ്ങി വയ്ക്കുന്ന രീതിയുണ്ട്. ഫോണ്‍ കൈയില്‍ കിട്ടിയാല്‍ അവര്‍ക്ക് അതിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്യാന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. അതേസമയം, മെറ്റയ്ക്ക് മെസേജുകളൊന്നും വായിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
തന്റെ മെസേജുകളും ഇ~മെയില്‍ സന്ദേശങ്ങളും നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയും സി.ഐ.എയും ചോര്‍ത്തിയതായി അമേരിക്കന്‍ അവതാരകന് ടക്കര്‍ കാള്സന് നേരത്തേ ആരോപിച്ചത് വലിയ വിവാദമായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അഭിമുഖം ചെയ്യാനിരിക്കെയായിരുന്നു സംഭവം.
പെഗാസസ് ഉള്‍പ്പെടെ ചാര സോഫ്റ്റ്വെയറുകള് വഴി ഫോണുകള്‍ ഹാക്ക് ചെയ്ത് മെസേജുകള്‍ വായിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് "ഡിസപ്പിയറിങ് മെസേജസ്' എന്ന ഓപ്ഷന് ഞങ്ങള്‍ കൊണ്ടുവന്നതെന്ന് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചു. എന്‍ക്രിപ്ഷനൊപ്പം ഡിസപ്പിയറിങ് ഓപ്ഷനും ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ നല്ല സുരക്ഷയാകുമെന്നും സക്കര്‍ബര്‍ഗ്.

Comments: