Today: 12 Dec 2019 GMT   Tell Your Friend
Advertisements
സംയുക്ത ഏകദിന സെമിനാര്‍ ഏപ്രില്‍ 16നു
Photo #1 - America - Spiritual - one_day_seminar_on_april_16th
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജണ്‍, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിന്റെയും സംയുക്ത ഏകദിന സെമിനാര്‍ ഏപ്രില്‍ 16നു (ശനി) മസ്കിറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ നടക്കും.

രാവിലെ 10നു മാര്‍ ഗ്രീഗോറിയോസ് പളളി ഗായക സംഘം പ്രാര്‍ഥനാ ഗാനം ആലപിക്കുന്നതോടെ പരിപാടിക്കു തുടക്കം കുറിക്കും. വികാരി ഫാ. പോള്‍ തോട്ടക്കാട് സ്വാഗതം ആശംസിക്കും.

"അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാര്‍ഥിച്ചും പോന്നു. അപ്പോ : 10~2 ' എന്നതായിരിക്കും. ഈ സെമിനാറിന്റെ പ്രധാന ചിന്താ വിഷയം. പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. എല്‍ദോ പൈലി (വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഡെന്‍വര്‍) മുഖ്യ പ്രഭാഷണം നടത്തും.

റവ. വി. എം. തോമസ് കോര്‍ എപ്പിസ്കോപ്പാ (വൈസ് പ്രസിഡന്റ് സെന്റ് മേരീസ് വിമന്‍സ് ലീഗ്), ഫാ. ബിനു ജോസഫ് (സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, വൈസ് പ്രസിഡന്റ്) എന്നിവര്‍ സംസാരിക്കും.

സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും നാളിതുവരെയുളള പ്രവര്‍ത്തന റിപ്പോര്‍ട്ട് അന്നമ്മ ബാബു (റീജണല്‍ കോഓര്‍ഡിനേറ്റര്‍, വിമന്‍സ് ലീഗ്) ബിജു ഇട്ടന്‍, സാജു മോന്‍ മത്തായി (റീജണല്‍ കോര്‍ഡിനേറ്റേഴ്സ്, മെന്‍സ് ഫെലോഷിപ്പ്) എന്നിവര്‍ യോഗത്തില്‍ അവതരിപ്പിക്കും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്കു കൊഴുപ്പേകും. ഉച്ചകഴിഞ്ഞു നടക്കുന്ന ബൈബിള്‍ ക്വിസ് പ്രോഗ്രാമിലെ വ്യത്യസ്തയാര്‍ന്ന ഒരിനമായിരിക്കും. തികച്ചും ആത്മീയത നിറഞ്ഞു നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക് ഈ റീജണിലെ എല്ലാ പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

സെമിനാറിന്റെ നടത്തിപ്പിനായി റവ. ഫാ. പോള്‍ തോട്ടക്കാട്ട് (വികാരി) പ്രിന്‍സ് ജോണ്‍ (ചര്‍ച്ച് സെക്രട്ടറി), ഷോണ്‍ ജോര്‍ജ് (ട്രഷറര്‍, സി.പി. പൗലോസ് (മെന്‍സ് ഫെലോഷിപ്പ് സെക്രട്ടറി), ഷീലാ ജോര്‍ജ് (വിമന്‍സ് ലീഗ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.
- dated 07 Apr 2016


Comments:
Keywords: America - Spiritual - one_day_seminar_on_april_16th America - Spiritual - one_day_seminar_on_april_16th,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us