ക്യാനഡയില്‍ ഉന്നതപഠനത്തിനായുള്ള അപ്ളിക്കേഷന്‍ പ്രോസസ്സുകളാണ് പലരെയും ആശങ്കയിലാഴ്ത്തുന്നത്. ഡെസിഗ്നേറ്റഡ് ലേണിങ് ഇന്‍സ്ററിറ്റ്യൂഷനുകളിലേക്ക് ( ഡിഎല്‍ഐ) കനേഡിയന്‍ ഇമിഗ്രേഷന്‍ അഥോറിറ്റികള്‍ നല്‍കിയ പെര്‍മിറ്റുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. 10,000 കനേഡിയന്‍ ഡോളര്‍ അതായത് 6,12,370 രൂപ ബാങ്ക് ബാലന്‍സ് ആയി ഉണ്ടായിരിക്കണം.
പഠനകാലാവധിയിലും പഠിക്കുന്ന പ്രദേശവും മാറുന്നതിനനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. ബയോമെട്രിക് പ്രോസസ്സിങ് സമയം ഉള്‍പ്പെടുത്താതെ തന്നെ ആറാഴ്ചയോളമാണ് അപ്ളിക്കേഷന്‍ പ്രോസസ്സിനായി ആവശ്യമുള്ളത്. ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷിക്കാം. ബയോമെട്രിക് ഫീ ആയ 85 കനേഡിയന്‍ ഡോളറിനു (5211.43 രൂപ) പുറമേ 150 കനേഡിയന്‍ ഡോളറാണ് (9196.65 രൂപ) പ്രോസസിങ്ങിനായി നല്‍കേണ്ടത്. ഏറ്റവും അടുത്തുള്ള വിസ അപ്ളിക്കേഷന്‍ സെന്‍ററിലെത്തി ആവശ്യമുള്ള രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം.
സ്ററഡി പെര്‍മിറ്റിനായി ആവശ്യമുള്ളവ:
~ അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചിട്ടുള്ളവരായിരിക്കണം
~ ഡിഎല്‍ഐ അംഗീകാരം ലഭിച്ചിരിക്കണം.
~ ട്യൂഷന്‍ ഫീസിനും ജീവിതച്ചെലവുകള്‍ക്കും ആവശ്യമുള്ള പണം അക്കൗണ്ടില്‍ ഉറപ്പാക്കിയിരിക്കണം.
~ ക്രിമിനല്‍ റെക്കോഡുകള്‍ ഉണ്ടായിരിക്കരുത്.
~ മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കണം.
~ ക്യാനഡയിലേക്ക് പോകുന്നത് ഉന്നത പഠനത്തിനാണെന്ന് വിസ ഓഫിസര്‍മാര്‍ ഉറപ്പാക്കണം.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:
~ പാസ്പോര്‍ട്ട്
~ ഡിഎല്‍ഐ അംഗീകരിച്ചതിന്‍റെ തെളിവ്
~ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
~ ഇമിഗ്രേഷന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫലം
~ ഇംഗ്ളീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുമെന്ന് ഉറപ്പാക്കുന്ന എക്സാമുകളില്‍ മികച്ച സ്കോര്‍
~ ക്യാനഡയിലേക്ക് പോകുന്നതിന്‍റെ കാരണം
~ ഫീ അടക്കുന്നതിനായുള്ള ക്രെഡിറ്റ് കാര്‍ഡ്

Comments: