Today: 26 Nov 2020 GMT   Tell Your Friend
Advertisements
ഐസില്‍ ചേര്‍ന്നെന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
Photo #1 - Canada - Otta Nottathil - 28920202choudhary

മോണ്‍ട്രിയല്‍: സിറിയയില്‍ പോയി ഇസ്ളാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി പറഞ്ഞ് ഭീതി പരത്താന്‍ ശ്രമിച്ച ആളെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുപത്തഞ്ചുകാരനായ ഇന്ത്യന്‍ വംശജന്‍ ഷെഹ്റൂസ് ചൗധരിയാണ് പ്രതി. ന്യൂയോര്‍ക് ടൈംസ്, കാനഡയിലെ ഗ്ളോബല്‍ ന്യൂസ് അടക്കം മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയാണ് ഐ.എസില്‍ ചേര്‍ന്നിരുന്നുവെന്നും നിരവധി ക്രൂരകൃത്യം നടത്തിയിരുന്നതായും അവകാശപ്പെട്ടത്. ചൗധരിയെ അബൂ ഹുസഫ എന്നാണ് വിളിച്ചിരുന്നതെന്നും ഗ്ളോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭീതി പരത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 16ന് കോടതിയില്‍ ഹാജരാക്കും. കനേഡിയന്‍ നിയമം അനുസരിച്ച് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

2016ല്‍ സിറിയയിലേക്കു പോയതായും ഐ.എസില്‍ ചേര്‍ന്ന് മതപൊലീസിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ചതായും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. രണ്ടു വധശിക്ഷകള്‍ താന്‍ നടപ്പാക്കിയിരുന്നു. നിരവധി വധശിക്ഷകള്‍ക്കും ക്രൂരതകള്‍ക്കും സാക്ഷ്യംവഹിച്ചതായും അവകാശപ്പെട്ടിരുന്നു.
- dated 28 Sep 2020


Comments:
Keywords: Canada - Otta Nottathil - 28920202choudhary Canada - Otta Nottathil - 28920202choudhary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us