കാനഡയില്‍ കഴിയുന്ന പലസ്തീനികളുടെ ഗാസയിലെ ബന്ധുക്കള്‍ക്കായിരിക്കും വിസ അനുവദിക്കുക എന്ന് കുടിയേറ്റ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. ഇതിനകം 448 ഗാസക്കാര്‍ക്ക് താല്‍ക്കാലിക വിസ അനുവദിച്ചുകഴിഞ്ഞു. ഇതില്‍ 41 പേര് കാനഡയിലെത്തുകയും ചെയ്തു.
റഫയില്‍ പലസ്തീനി സിവിലിയന്മാരെ കൊലപ്പെടുത്തിയ ആക്രമണം ഞെട്ടിക്കുന്നതായിരുന്നു എന്നാണ് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രതികരിച്ചത്.

Comments: