കനേഡിയന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഗാസ്സ മുനമ്പില്‍ ഉപയോഗിക്കാന്‍ നല്‍കില്ലെന്നതാണ് രാജ്യത്തിന്റെ നയമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. കാനഡ ജനുവരിയില്‍ ഇസ്രായേലിനുള്ള പുതിയ ആയുധ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിയെങ്കിലും നേരത്തേ അനുമതി നല്കിയവ തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗസ്സയിലേക്ക് അയയ്ക്കില്ലെന്ന് ജോളി പറഞ്ഞു. നേരത്തേ ഇസ്രായേല്‍ പ്രതിരോധ സേനയിലേക്ക് അയയ്ക്കുന്നതിനുള്ള വെടിമരുന്ന് കരാറില്‍നിന്നും കാനഡ പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Comments: