Today: 27 Oct 2020 GMT   Tell Your Friend
Advertisements
പുതിയ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിനെക്കുറിച്ച് കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് വിശദീകരിച്ചു
Photo #1 - Canada - Otta Nottathil - canadian_immigration_new
ഒട്ടാവ: ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്ന പ്രസ്താവന കനേഡിയന്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ വകുപ്പായ സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ ക്യാനഡ (സിഐസി) പുറത്തിറക്കി.

വിദഗ്ധ തൊഴിലാളികളെ ക്യാനഡ തുടര്‍ന്നും വ്യാപകമായി സ്വാഗതം ചെയ്യുന്നു എന്ന സന്ദേശം ഇതില്‍ വ്യക്തമാണ്. 2011ല്‍ 37 ശതമാനം സാമ്പത്തിക കുടിയേറ്റക്കാരാണ് രാജ്യത്തെത്തിയത്. എന്നാല്‍, ഇമിഗ്രേഷന്‍ സംവിധാനത്തില്‍ കണ്ടെത്തിയ ചില തകരാറുകള്‍ പരിഹരിക്കാന്‍ മാറ്റങ്ങള്‍ അനിവാര്യമായിരുന്നു എന്നും വ്യക്തമാക്കുന്നു.

എഫ്എസ്ഡബ്ള്യുപി പ്രകാരം രാജ്യത്തെത്തിയവരില്‍ 22 ശതമാനം പേരും തങ്ങളുടെ ജോലിയില്‍ തൃപ്തരല്ലെന്ന് 2010ല്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. അര മില്യനോളം പേരുടെ കുടിയേറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ എഫ്എസ്ഡബ്ള്യുപി സസ്പെന്‍ഡ് ചെയ്യാന്‍ ഇമിഗ്രേഷന്‍ മന്ത്രി ജേസണ്‍ കെന്നി തീരുമാനിക്കുകയായിരുന്നു. 2013 ജനുവരി വരെയാണ് സസ്പെന്‍ഷന്‍.

ഓഗസ്ററ് വരെ നീണ്ട പുനരവലോകനത്തിനു ശേഷമാണ് പുതിയ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം സംബന്ധിച്ച അന്തിമ രൂപം തയാറാക്കിയിരിക്കുന്നത്. കൂടുതല്‍ വേഗമുള്ളതും സുരക്ഷിതമായതും വഴങ്ങുന്നതുമായ കുടിയേറ്റ സംവിധാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെന്നി വ്യക്തമാക്കുന്നു.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് ഇംഗ്ളഷ്, അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷയില്‍ പ്രവീണ്യമുള്ളവര്‍ക്കു മാത്രമായിരിക്കും പദ്ധതി പ്രകാരം വിസ അനുവദിക്കുക. വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ചെറുപ്പക്കാരായ അപേക്ഷകര്‍ക്കായിരിക്കും ഇനി മുന്‍തൂക്കം നല്‍കുക.
- dated 30 Sep 2012


Comments:
Keywords: Canada - Otta Nottathil - canadian_immigration_new Canada - Otta Nottathil - canadian_immigration_new,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us