2019ല്‍ സ്ററുഡന്റ്സ് വിസയില്‍ എത്തിയ യുവരാജിന് അടുത്തിടെ ക്യാനഡയില്‍ പെര്‍മനെന്റ് റസിഡന്‍സ് ലഭിച്ചിരുന്നു. സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്ററഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ മൂന്നു പേരും ഇന്ത്യന്‍ വംശജര്‍ തന്നെയാണ്. മന്‍വീര്‍ ബസ്റം, സാഹിബ് ബസ്ര, ഹര്‍കിരത് ജുട്ടി എന്നിവരാണ് പ്രതികളായ ഇന്ത്യന്‍ വംശജര്‍. ഇവരെ കൂടാതെ കെയ്ലോണ്‍ ഫ്രാങ്കോയിസ് എന്ന ഇരുപത് വയസുള്ള ക്യാനഡക്കാരനാണ് പിടിയിലായിരിക്കുന്നത്.
പ്രതികള്‍ക്കു മേല്‍ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആക്രമണത്തിനു കാരണമെന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

Comments: