Today: 20 Oct 2021 GMT   Tell Your Friend
Advertisements
കാലാവസ്ഥാ വ്യതിയാനം കാരണം 20 കോടി ആളുകള്‍ പലായനം ചെയ്യും
Photo #1 - Europe - Otta Nottathil - 15920211climate
ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനം കാരണം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 20 കോടിയിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുമെന്ന് ലോക ബാങ്കിന്റെ വിലയിരുത്തല്‍. വ്യാവസായിക വിഷവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുകയും വികസന വിടവ് നികത്തുകയും ചെയ്യുക മാത്രമാണ് ഇതിനു പരിഹാരമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളായ ജലദൗര്‍ലഭ്യം, വിളയുടെ ഉല്‍പാദനക്ഷമത കുറയുക, സമുദ്രനിരപ്പ് ഉയരുക എന്നിവ 2050ഓടെ 'കാലാവസ്ഥാ അഭയാര്‍ഥികള്‍' എന്ന വിഭാഗത്തെ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. വടക്കേ ആഫ്രിക്ക, ഉപ സഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, പസിഫിക്ക് എന്നീ മേഖലകളാണ് പഠന വിധേയമാക്കിയത്.

ഏറ്റവും താഴ്ന്ന തോതിലുള്ള മലിനീകരണവും സുസ്ഥിര വികസനവും കാലാവസ്ഥക്ക് അനുയോജ്യമായ സാഹചര്യത്തിലും ലോകത്ത് 44 ദശലക്ഷം ആളുകള്‍ വീട് വിടാന്‍ നിര്‍ബന്ധിതരാകുന്നതായി കാണാം.

സബ് സഹാറന്‍ ആഫ്രിക്കയെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും ഗുരുതരമായി ബാധിക്കുക. മരുവല്‍ക്കരണം, ദുര്‍ബലമായ തീരപ്രദേശങ്ങള്‍, കൃഷിയെ ആശ്രയിക്കുന്ന ജനസംഖ്യ എന്നിവ കാരണം 86 ദശലക്ഷം പേര്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെ കുടിയേറ്റക്കാരായി മാറും.

കാലാവസ്ഥാ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ അനുപാതം വടക്കേ ആഫ്രിക്കയിലാകുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ തുണീഷ്യ, വടക്കുപടിഞ്ഞാറന്‍ അള്‍ജീരിയ, പടിഞ്ഞാറന്‍~തെക്കന്‍ മൊറോക്കോ എന്നിവിടങ്ങളില്‍ ജലക്ഷാമം വര്‍ധിച്ചതിനാല്‍ 19 ദശലക്ഷം (ജനസംഖ്യയുടെ 9% ) ആളുകള്‍ പലായനം ചെയ്യപ്പെടേണ്ടി വരും.

ദക്ഷിണേഷ്യയില്‍ ബംഗ്ളാദേശിലാണ് ഏറ്റവും മോശം സാഹചര്യം വരാന്‍ പോകുന്നത്. വെള്ളപ്പൊക്കവും വിളനാശവുമാണ് അവരെ രൂക്ഷമായി ബാധിക്കുക. സ്ത്രീകള്‍ ഉള്‍പ്പെടെ 19.9 ദശലക്ഷം ആളുകള്‍ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സ്വന്തം നാടും വീടും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങേണ്ടി വരും.
- dated 15 Sep 2021


Comments:
Keywords: Europe - Otta Nottathil - 15920211climate Europe - Otta Nottathil - 15920211climate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us