Today: 30 Nov 2020 GMT   Tell Your Friend
Advertisements
കാര്‍ട്ടൂണ്‍ വിവാദം: പാശ്ചാത്യലോകത്തെ അപലപിച്ച് ഇറാന്‍
Photo #1 - Europe - Otta Nottathil - 291020208iran

തെഹ്റാന്‍: പ്രവാചകന്റെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനം കാണാതെ തുടരുന്നു. കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അധ്യാപകനെ വിധിച്ച സംഭവത്തെത്തുടര്‍ന്ന്, മുസ്ലിംകളോടുള്ള ഫ്രാന്‍സിന്‍റെയും പാശ്ചാത്യ ലോകത്തിന്‍റെയും പുതിയ സമീപനത്തില്‍ അതിശക്തമായി അപലപിച്ച് ഇറാന്‍.

മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്കുള്ള പാശ്ചാത്യ പിന്തുണ അധാര്‍മികവും മുസ്ലിംകളെ അപമാനിക്കുന്നതുമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പറഞ്ഞു. സ്വാതന്ത്ര്യത്തോടൊപ്പം മൂല്യങ്ങളോടുള്ള ആദരവും ധാര്‍മിക പരിഗണനയും ഉണ്ടായിരിക്കണം. ഇസ്ലാമിന്‍റെ മഹാനായ പ്രവാചകനെ എല്ലാ മുസ്ലിംകളും ലോകത്തിലെ സ്വാതന്ത്ര്യ പ്രേമികളും സ്നേഹിക്കുന്നുണ്ടെന്ന് പാശ്ചാത്യര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനെ അപമാനിക്കുന്നത് എല്ലാ മുസ്ലിംകളെയും അപമാനിക്കുന്നതാണ്. എല്ലാ പ്രവാചകന്മാരെയും മനുഷ്യ മൂല്യങ്ങളെയും അപമാനിക്കുകയും ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുകയുമാണ്, പ്രവാചകനെ അപമാനിക്കുന്നതിലൂടെ ചെയ്യുന്നതെന്നും റൂഹാനി ചൂണ്ടിക്കാട്ടി.

ഫ്രാന്‍സില്‍ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍ അടുത്തിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു.

മുസ്ലിംകളോടുള്ള ഫ്രാന്‍സിന്‍റെ പുതിയ സമീപനത്തിന്‍റെ പേരില്‍ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്ലിംകളോടും ഇസ്ലാമിനും നേരെയുള്ള മാക്രോണിന്‍റെ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ ആവശ്യപ്പെട്ടിരുന്നു.
- dated 29 Oct 2020


Comments:
Keywords: Europe - Otta Nottathil - 291020208iran Europe - Otta Nottathil - 291020208iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120207ske
സ്കീ റിസോര്‍ട്ടുകിലേക്ക് ഇനി എന്നു പോകാം? Recent or Hot News
തുടര്‍ന്നു വായിക്കുക
291120204who
കോവിഡിന്റെ ഉറവിടം ചൈനയല്ലെന്നു സ്ഥിരീകരിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
291120203vaccines
അടുത്ത വര്‍ഷം പകുതിയോടെ പത്തോളം കോവിഡ് വാക്സിനുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
281120206turkey
തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം: നിരവധി പേര്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
281120202vaccine
കോവിഡ് നിയന്ത്രണം ഫലപ്രദമാകാന്‍ 60% പേര്‍ക്ക് വാക്സിന്‍ ലഭിക്കണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
281120205swiss
ട്രെയ്ന്‍ യാത്രയിലെ 'യൂറോപ്യന്‍ ചാംപ്യന്‍മാര്‍' സ്വിറ്റ്സര്‍ലന്‍ഡുകാര്‍
തുടര്‍ന്നു വായിക്കുക
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us