Today: 11 Aug 2020 GMT   Tell Your Friend
Advertisements
മലേറിയ, എച്ച്ഐവി മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കു നല്‍കുന്നത് നിര്‍ത്തുന്നു
Photo #1 - Europe - Otta Nottathil - 6720202hcq

ജനീവ: മലേറിയ ചികിത്സയ്ക്കും പ്രതിരോധത്തിനും ഉപയോഗിച്ചു വരുന്ന ഹൈഡ്രോക്സിക്ളോറോക്വിനും എച്ച്.ഐ.വി. ബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിട്ടൊനാവിര്‍ സംയുക്തവും ഇനിമുതല്‍ കോവിഡ് രോഗികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യസംഘടന.

ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണസംഖ്യ കുറയാത്തതാണ് പരീക്ഷണവിഭാഗം അന്താരാഷ്ട്ര സ്ററിയറിങ് കമ്മിറ്റിയുടെ തീരുമാനത്തിനുപിന്നിലെന്ന് സംഘടന വിശദീകരിക്കുന്നു. ആശുപത്രിയില്‍ ചികിത്സയിലില്ലാത്തവരുടെ കാര്യത്തിലും പ്രതിരോധമരുന്നായും ഇവ ഉപയോഗിക്കുന്നതുസംബന്ധിച്ച് വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പഠനങ്ങളെ തീരുമാനം ബാധിക്കില്ലെന്നും സംഘടന അറിയിച്ചു.

കൃത്യമായ പരിചരണം; റെംഡെസിവിര്‍; ഹൈഡ്രോക്സിക്ളോറോക്വിന്‍, ലോപിനാവിര്‍, റിട്ടൊനാവിര്‍, ലോപിനാവിര്‍~റിട്ടൊനാവിര്‍ സംയുക്തം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് കോവിഡ് സാധ്യതാചികിത്സയ്ക്കുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

39 രാജ്യങ്ങളില്‍നിന്നായി 5500 രോഗികളെ ഉള്‍പ്പെടുത്തിയാണ് ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും ഇതിന്റെ ഇടക്കാലറിപ്പോര്‍ട്ട് അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു.
- dated 06 Jul 2020


Comments:
Keywords: Europe - Otta Nottathil - 6720202hcq Europe - Otta Nottathil - 6720202hcq,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us