Today: 23 Oct 2019 GMT   Tell Your Friend
Advertisements
കോര്‍ക്കില്‍ ചാരിറ്റി മ്യൂസിക് ഷോ സെപ്റ്റംബര്‍ 28 ന്
Photo #1 - Europe - Otta Nottathil - charity_show_masala_coffe_kork_sept_28
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കില്‍ ചാരിറ്റി മ്യൂസിക് ഷോ സംഘടിപ്പിയ്ക്കുന്നു. സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച കോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് (യുസിസി)ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറു മണിക്ക് പരിപാടികള്‍ ആരംഭിയ്ക്കും.മസാല കോഫി മ്യൂസിക് ബാന്‍ഡാണ് പരിപാടി അവതരിപ്പിയ്ക്കുന്നത്.
സംഗീതപരിപാടിയില്‍ ലഭിയ്ക്കുന്ന ലാഭം കേരളത്തിലെ വയനാട് ജില്ലയില്‍ സമീപകാലത്തെ വെള്ളപ്പൊക്ക ദുരിതബാധിത കുടുംബങ്ങള്‍ക്ക് നല്‍കാനാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നത്.
2014 ല്‍ ആരംഭിച്ച മസാല കോഫി എന്നറിയപ്പെടുന്ന സംഗീതഗ്രൂപ്പ് കാപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന മ്യൂസിക് ഷോയിലൂടെയാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിയ്ക്കുന്നത്. ആദ്യ അരങ്ങേറ്റത്തിലൂടെ തന്നെ ജനകീയമായ മസാല കോഫി ഇന്ത്യന്‍ നാടോടി, ബ്ളൂസ്, പോപ്പ്, റോക്ക് എന്നീ ഇനങ്ങളിലാണ് പ്രധാനമായും സംഗീതം അവതരിപ്പിയ്ക്കുന്നത്.

സ്ഥാപകാംഗം കൂടിയായ പെര്‍ക്കുഷ്യനിസ്ററ് വരുണ്‍ സുനിലാണ് ട്രൂപ്പിന്റെ ലീഡര്‍. സൂരജ് സന്തോഷ് (സഹസ്ഥാപകന്‍), ഡ്രമ്മുകളില്‍ ദയാ ശങ്കര്‍(ഡ്രംസ്), പ്രീത് പി.എസ്, ഡേവിഡ് ക്രിംസണ്‍ (എന്നിവര്‍ ഗീറ്റാര്‍), പോളി (ബാസ്), ജോ ജോണ്‍സണ്‍( കീബോര്‍ഡ്) കൃഷ്ണ രാജ് (വയലിന്‍) എന്നിവരാണ് ട്രൂപ്പിലെ അംഗങ്ങള്‍.

ഉരിയാടി, ഹലോ നമസ്തെ,സോളോ, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ മലയാളം, ഹിന്ദി ആല്‍ബങ്ങളിലൂടെ ഇവര്‍ ജനഹൃദയങ്ങളില്‍ വീണ്ടും ചേക്കേറി.കേരളത്തിനു പുറമെ ചെനൈ്ന, ഊട്ടി, മഥാപ്പൂര്‍, ഹൈദരാബാദ്, പോണ്ടിച്ചേരി, ദുബായ്, സിംഗപ്പൂര്‍ എന്നിവ കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും മസാല ട്രൂപ്പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്.

ആല്‍ ആയാല്‍ തറ വേണം എന്ന ശീര്‍ഷകത്തില്‍ കാവാലം നാരായണപ്പണിക്കരുടെ ഗാനം ഇവര്‍ ആദ്യത്തെ സിംഗിള്‍ വീഡിയോ ആല്‍ബമാക്കി 2016 ജൂലൈ 23 ന് പുറത്തിറക്കി. സൗന്ദര്യമത്സര വിജയികളായ എയ്ലീന കാതറിന്‍ അമോണ്‍, രോഹിണി മറിയം ഇടിക്കുള എന്നിവരെ മുന്‍നിര്‍ത്തിയാണ് നാടോടി ഗാനമായ ആല്‍ ആയാല്‍ തറ എന്ന ഗാനത്തിന്റെ വീഡിയോ തയ്യാറാക്കിയത്. 2016 നവംബര്‍ 11 ന് ആല്‍ബം കരി റിലീസ് ചെയ്തു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ മദ്യ നിരോധനത്തെക്കുറിച്ച് മസാല കോഫി ബാന്‍ ആക്ഷേപഹാസ്യഗാനം ആലപിച്ചത് വളരെ ഹിറ്റായി.

കണ്ണീരും വേദനയുമായി കഴിയുന്ന വയനാട്ടിലെ കുടുംബങ്ങള്‍ക്കു താങ്ങും തണലുമായി മാറ്റാന്‍ ഉപകരിയ്ക്കുന്ന ചാരിറ്റി ഷോയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്:

ഷെറി 0858520202, സണ്ണി 0876135515, ബിജു 0872953260, ഷാജു, 0873205335, ഹരി 0879769468, ബിജോയ് 0894666940 എന്നിവരുമായി ബന്ധപ്പെടുക.
- dated 16 Sep 2019


Comments:
Keywords: Europe - Otta Nottathil - charity_show_masala_coffe_kork_sept_28 Europe - Otta Nottathil - charity_show_masala_coffe_kork_sept_28,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us