Today: 16 Sep 2019 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ : പ്രധാനമന്ത്രി കോണ്ടെ രാജിവെച്ചു
Photo #1 - Europe - Otta Nottathil - conte_pm_italy_resigned
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ രാജി സമര്‍പ്പിക്കുമെന്ന് അറിയിച്ചു. വ്യക്തിപരവും പാര്‍ട്ടിപരവുമായ താല്‍പ്പര്യങ്ങള്‍ക്കായി ഒരു പുതിയ രാഷ്ട്രീയ പ്രതിസന്ധി ഇറ്റലിയില്‍ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദി നാഷണലിസ്ററ് ലീഗ് പാര്‍ട്ടിയുടെ നേതാവായ സാല്‍വിനിയാണന്ന് കോണ്ടെ ആരോപിച്ചു.

തനിയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാല്‍വിനി നിരുത്തരവാദപരമായി രാഷ്ട്രീയം കളിയ്ക്കുന്നുവെന്നും കോണ്ടെ പറഞ്ഞു.തന്റെ സഖ്യകക്ഷികളായ ഫൈവ് സ്ററാറുമായി ഇനി പ്രവര്‍ത്തിക്കാനാവില്ലെന്നും കോണ്ടെ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാല്‍വിനി തുരങ്കംവെച്ചതായി കോണ്ടെ മുന്നറിയിപ്പ് നല്‍കി.

14 മാസങ്ങള്‍ക്ക് മുമ്പാണ് ലീഗും സ്ഥാപന വിരുദ്ധ ഫൈവ് സ്ററാര്‍ മൂവ്മെന്റും ഭരിക്കാനുള്ള ഒരു സഖ്യം രൂപീകരിച്ചത്. അതില്‍ പാര്‍ട്ടി രഹിതനായ കോണ്ടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇറ്റലിയില്‍ 34% വോട്ടുകളുമായി ലീഗ് ഒന്നാമതെത്തിയപ്പോള്‍ ഫൈവ് സ്ററാറിന് 17% വോട്ടുകളാണ് ലഭിച്ചത്.ആര്‍ക്കും ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോള്‍ കുടിയേറ്റ,അഭയാര്‍ത്ഥി വിരുദ്ധരുടെ സഖ്യമാണ് ഭരണത്തിലേറിയത്.
ഇന്നു നടന്ന സെനറ്റ് ചര്‍ച്ചയ്ക്ക് ശേഷം കോണ്ടെ തന്റെ രാജി കത്ത് പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയ്ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിയ്ക്കയാണ്. അതേസമയം, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തങ്ങളുടെ പാര്‍ട്ടി ഭയപ്പെടുന്നില്ലെന്ന് ഫൈവ് സ്ററാര്‍ നേതാവ് ലുയിഗി ഡി മായോ പറഞ്ഞു.
- dated 20 Aug 2019


Comments:
Keywords: Europe - Otta Nottathil - conte_pm_italy_resigned Europe - Otta Nottathil - conte_pm_italy_resigned,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us