അഞ്ച് വര്‍ഷത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ്, നോട്രെ ഡാം കത്തീഡ്രല്‍ വെള്ളിയാഴ്ച ലോകത്തിന് അതിന്റെ പുതിയ രൂപം വെളിപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന തീപിടിത്തം കത്തീഡ്രലിന്റെ ഉള്‍ഭാഗത്തെ പൈതൃകത്തിന്റെ നാഴികക്കല്ലുതന്നെ നശിപ്പിച്ചിരുന്നു.
പാരീസിലെ പുനഃസ്ഥാപിച്ച നോട്രെ ഡാം കത്തീഡ്രലിനുള്ളില്‍ ഫ്രാന്‍സ് ലോകത്തിന് ആദ്യ കാഴ്ച നല്കി,
കത്തീഡ്രലിന്റെ ദൃശ്യതയില്‍ സന്തോഷിച്ച മാക്രോണ്‍ "സബ്ലൈം,"എന്ന് ഇതിനെ വിശേഷിപ്പിച്ചു. പുനഃസ്ഥാപിച്ച കെട്ടിടം, കാലാവസ്ഥയും മലിനീകരണവും ഒഴിവാക്കിയത് കൂടുതല്‍ സ്വാഗതാര്‍ഹമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനര്നിര്മ്മിതിയിലൂടെ ഉയര്‍ത്തിയ മേല്‍ത്തട്ടിലെ പുതിയ ശിലാപാളികള്‍ 2019~ല്‍ അതിന്റെ വിനാശകരമായ തീപിടുത്തത്തിന്റെ ഭയാനകമായ ഓര്‍മ്മകള്‍ മായ്ച്ചുവെന്നും മാക്രോണ്‍ പറഞ്ഞു. കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയ വിജയകരമാക്കി നടത്തിയതില്‍ സന്തുഷ്ടി രേഖപ്പെടുത്തി. പുനഃസ്ഥാപിച്ച ഇന്റീരിയറിനെ മാക്രോണ്‍ വിശേഷിപ്പിച്ചത് 'ഉച്ചമായ' ഇമേജ് എന്നാണ്.
ഏകദേശം 850 വര്‍ഷം പഴക്കമുള്ള കത്തീഡ്രല്‍ 2019~ലെ തീപിടുത്തത്തിന് ശേഷം വെല്ലുവിളി നിറഞ്ഞ പുനഃസ്ഥാപനത്തെത്തുടര്ന്ന് ഡിസംബര്‍ 7~8 വാരാന്ത്യത്തില്‍ സന്ദര്‍ശകരെയും ആരാധകരെയും സ്വാഗതം ചെയ്യും.
ഫ്രഞ്ച് പ്രസിഡന്റ്, ഭാര്യ ബ്രിജിറ്റ്, പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിഷ് മറ്റു ഉദ്യോഗസ്ഥര്‍, എന്നിവരെ കത്തീഡ്രലിലേയ്ക്ക് വരവേറ്റത് ഏകദേശം 1,300 തൊഴിലാളികളാണ്.
കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിച്ച നിരവധി കരകൗശല വിദഗ്ധരെ ഫ്രഞ്ച് പ്രസിഡന്റ് ഹസ്തദാനം ചെയ്തു.ഇതൊരു അസാധാരണമായ നവീകരണ പദ്ധതിയായിരുന്നു എന്നാണ് മാക്രോണിന്റെ വരവിനായി മറ്റ് 1,300 തൊഴിലാളികള്‍ക്കൊപ്പം കാത്തിരുന്ന കല്ല് കൊത്തുപണിക്കാരനായ സമീര്‍ അബ്ബാസ് പറഞ്ഞു.നോട്രെ ഡാമിന്റെ സീലിംഗും സ്റെറയിന്ഡ് ഗ്ളാസ് ജാലകങ്ങളും മറ്റുമാണ് പുനഃസ്ഥാപിച്ചത്. 'ഉച്ചമായ' ഇമേജ് എന്നാണ് ഇന്റീരിയറിനെ മാക്രോണ്‍ വിശേഷിപ്പിച്ചത്.
"നൂറ്റാണ്ടിന്റെ നിര്‍മ്മാണ സ്ഥലം" എന്നത് "പലരും ഭ്രാന്തമാണെന്ന് കരുതുന്ന ഒരു വെല്ലുവിളിയാണ്", വെള്ളിയാഴ്ചത്തെ സന്ദര്‍ശനത്തിന് മുന്നോടിയായി മാക്രോണ്‍ പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്കും കത്തോലിക്കാ ആരാധകര്‍ക്കുമായി നോട്രെ ഡാം അടുത്ത ആഴ്ച വീണ്ടും തുറക്കും.പ്രതിവര്‍ഷം ഏകദേശം 15 ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
"ഞങ്ങളുടെ കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ വളരെ ഉത്സുകരാണ്," പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് കത്തീഡ്രലിന്റെ വെബ്സൈറ്റില്‍ പറഞ്ഞു.
"ഏപ്രില്‍ 15 രാത്രിയില്‍, ലക്ഷക്കണക്കിന് ആളുകള്‍ അസാധ്യമായ ഒരു പന്തയത്തില്‍ സ്വയം പ്രതിജ്ഞാബദ്ധരായി: കത്തീഡ്രല്‍ പുനഃസ്ഥാപിക്കാനും അഞ്ച് വര്‍ഷത്തെ അഭൂതപൂര്‍വമായ സമയപരിധിക്കുള്ളില്‍ അതിന്റെ മഹത്വം തിരികെ നല്‍കാനും കഴിഞ്ഞു."
2019 ഏപ്രിലില്‍ ആണ് നോട്രെ ഡാം അഗ്നിക്കിരയായത്.

Comments: