പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു

News Photo 1 - Europe - Otta Nottathil - pope_vatican_logo
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ ഫാമിലി, ലെയ്റ്റി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പങ്കെടുത്തപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കുടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.

കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് പരിചയപ്പെടുത്തി. ലോഗോയിലെ ''മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നെഅറിഞ്ഞു :ജനിക്കുന്നതിന് മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു.. ജെറമിയ 1:5'' എന്ന തിരുവചനം ലോഗോയില്‍ കണ്ടപ്പോള്‍, ''നന്നായിരിക്കുന്നു, സന്തോഷം'' എന്നും അദ്ദേഹം പറഞ്ഞു. തിരുവചനത്തോടൊപ്പം, കുഞ്ഞിനെ വാത്സല്യത്തോടെ മാറോടുചേര്‍ത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ബഹുവര്‍ണ്ണത്തിലുണ്ട്.

വത്തിക്കാനിലെ കുടുംബപ്രക്ഷിത ഡിക്കാസ്ട്രിയുടെ മാതൃകയില്‍ സീറോ മലബാര്‍ സഭയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ജീവന്റെ സംരക്ഷണം ശുശ്രുഷകള്‍ക്കായി പ്രൊ ലൈഫ് അപ്പോസ്തലേറ്റിന് രൂപം നല്‍കിയത്. കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലും പിന്നീട് മാര്‍ ജോസഫ് കല്ലറങ്ങാട്ടും, ഇപ്പോള്‍ മാര്‍ ജോര്‍ജ് മ ീത്തികണ്ടത്തിലുമാണ്. പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രത്യേക വിഭാഗം ചുമതലകള്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനുമാണ്.

"ദൈവമഹത്വത്തിനായി മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം "~ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകള്‍ക്ക് മാര്‍പാപ്പയില്‍ നിന്നും ലഭിച്ച അംഗീകാരവും പ്രോത്സാഹനവും വലിയ സന്തോഷവും അഭിമാനവും ഉളവാക്കിയെന്ന് സാബു ജോസ് പറഞ്ഞു. പരിശുദ്ധ പിതാവ് അംഗീകാരം നല്‍കിയ ലോഗോയുടെ പകര്‍പ്പുകള്‍ വത്തിക്കാനിലെ കുടുംബം, അല്‍മായര്‍, ജീവന്‍ എന്നിയ്ക്കുവേണ്ടി യുള്ള കാര്യാലയത്തിലും സമര്‍പ്പിച്ചു. മെയ്മാസത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കുടുംബസംഗമത്തില്‍ കേരളത്തില്‍ നിന്നും നിരവധി കുടുംബങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
- dated 13 Dec 2024

Comments:

Keywords: Europe - Otta Nottathil - pope_vatican_logo Europe - Otta Nottathil - pope_vatican_logo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

wmc_europe_region_new_office_bearers_2026_28_oct_25_2026
യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറി
dominic_tarsisnsky_argument_christian_churches_in_Saudi_oct_25_2026
യൂറോപ്പ് സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ കത്തീഡ്രല്‍ വേണം; പരസ്പര തുല്യത ആവശ്യപ്പെട്ട് പോളിഷ് രാഷ്ട്രീയ നേതാവ് രംഗത്ത്
protest_colosium_europe_spread_oct_25_2026
യൂറോപ്പ് റോമിലും സംഘര്‍ഷം രൂക്ഷം; കൊളോസിയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധക്കാര്‍
france_demo_1000_peoples_arrested_sunday_oct_24_2026
യൂറോപ്പ് ഫ്രാന്‍സില്‍ ആളിക്കത്തി പ്രക്ഷോഭങ്ങള്‍; അരലക്ഷത്തോളം ആളുകള്‍ തെരുവില്‍; ആയിരത്തോളം പേര്‍ അറസ്ററില്‍; പാരീസിലും മാഴ്സെയിലും ഏറ്റുമുട്ടലുകള്‍
new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍
france_riots_one_killed_by_shooting_4_wounded_near_paris_oct_24_2026
യൂറോപ്പ് പാരീസിന് സമീപം വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ; നാല് പേര്‍ക്ക് പരിക്കേറ്റു ; സംഭവം വംശീയവും ഭീകരവാദപരവുമായ ആക്രമണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍