ഇതിന്റെ ഭാഗമായി, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനിയുമായി യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന് കൂടിക്കാഴ്ച നടത്തി. സിറിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തില്ലെങ്കില്‍ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് ബ്ളിങ്കന്റെ നയതന്ത്ര നീക്കങ്ങള്‍.
സിറിയയുടെ ഭാവി സംബന്ധിച്ച് തുര്‍ക്കിയയും യു.എസും തമ്മില്‍ വ്യക്തമായ ധാരണയുണ്ടെന്ന് തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ ബ്ളിങ്കന് പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന, അയല്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയില്ലാത്ത ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് പ്രധാന ധാരണ. മേഖലയില്‍ ഇസ്ലാമിക് സ്റേററ്റ് ഗ്രൂപ്പിനെ നിയന്ത്രിക്കാനുള്ള ശ്രമം തുടരേണ്ടത് അനിവാര്യമാണെന്നും ബ്ളിങ്കന് ആവശ്യപ്പെട്ടു.
സിറിയയില്‍ സ്ഥിരത സ്ഥാപിക്കുന്നതിനും തീവ്രവാദം തടയുന്നതിനും ഐ.എസും കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് മുന്‍ഗണനയെന്ന് ഹകന്‍ ഫിദന്‍ വ്യക്തമാക്കി.

Comments: