
അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റെറക്കും ഇടയിലുള്ള തടാകക്കരയിലെ ഗ്രാഡോ നഗര നിവാസികളാണ് ദൃശ്യാവിഷ്ക്കാരത്തിന്റ നിര്‍മ്മിതിയ്ക്ക് സഹായിച്ചത്. ഇവിടെ ഏകദേശം 8,000 ആളുകളാണ് വസിക്കുന്നത്. ആന്‍ഡ്രിയ ഡി വാള്ഡര്സ്റൈ്റന് ആണ് തിരുപ്പിറവി രംഗത്തിന്റെ ഡിസൈനറും കണ്‍സ്ട്രക്ഷന്‍ മാനേജരും.
ദൈവരാജ്യം സ്ഥാപിക്കാനായി ദൈവം ഭൂമിയില്‍ ജനിച്ച ക്രിസ്മസിന്റെ മനോഹാരിത അടയാളപ്പെടുത്തുന്നതാണ് ദൃശ്യാവിഷ്ക്കാരമെന്ന്് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതേസമയം വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ച 29 മീറ്റര്‍ ഉയരമുള്ള ഫിര്‍ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസിനെ മോടിയാക്കാന്‍ വത്തിക്കാന്റെ വിവിധയിടങ്ങളില്‍ പലസ്തീനിലെ കലാകാരന്മാര് നിര്‍മ്മിച്ച പുല്‍ക്കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

Comments: