Today: 21 Jan 2021 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരളസമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
Photo #1 - Europe - Samakaalikam - onamkskcologne2011
Photo #2 - Europe - Samakaalikam - onamkskcologne2011
കൊളോണ്‍: ജര്‍മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്‍ കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ട കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ഢണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവോണാഘോഷം അത്യാഡംബരപൂര്‍വവും പ്രൗഢഗംഭീരവുമായി..

കൊളോണ്‍ വെസ്സ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദീപാരാധനയോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വെസ്ററ്ലിംങ് നഗരസഭാ മേയര്‍ ഹാന്‍സ് പീറ്റര്‍ ഹൗപ്റ്റ്, പാര്‍ലമെന്റ് അംഗം സൈഫ്, നിയമസഭാഗം ഗോലാന്റ്
ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്യെിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ജര്‍മനിയിലെ ഉള്‍മ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ.രാജപ്പന്‍ നായര്‍ എന്നിവര്‍ക്കൊപ്പം സമാജം ഭാരവാഹികളും, സമാജം യുവജന പ്രതിനിധികളും ചേര്‍ന്ന് തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

റെജീന മറ്റത്തിലിന്റെ നേതൃത്വത്തില്‍ അജിത ശൈലേഷ്, ദീപ മണ്ണില്‍, ഏലിക്കുട്ടി ചദ്ധ, മേഴ്സി സോളമന്‍, ലാലി എടശേരി എന്നീ മലയാളി മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും ശ്രേഷ്ഠതയില്‍ ചാലിച്ച തിരുവോണവിരുന്നുമായി.

ചെണ്ടയുടെ താളമേളപ്പെരുമയില്‍ മുത്തുക്കുടകളുടെയും, സെറ്റും മുണ്ടുമണിഞ്ഞ തിരുവാതിര മങ്കമാരുടെയും പുലികളിവീരന്മാരുടെയും പരിവാരങ്ങളുടെയും അകമ്പടിയോടുകൂടി തോമസ് അറമ്പന്‍കുടി മാവേലി മന്നനായി എഴുന്നെള്ളി വന്ന് കേരളത്തിന്റെ ആനുകാലിക പരിവേഷം നര്‍മ്മ സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

കൊളോണ്‍ കസ്തൂരി ശിലങൈ്ക ഒളി നൃത്ത കലാലയത്തിലെ കുട്ടികളായ ജിം, റിയാ, അര്‍ച്ചന, ഹര്‍ഷ, സാംബവി, ലോറെയിന്‍ എന്നിവര്‍ അവതരിപ്പിച്ച അര്‍ദ്ധശാസ്ത്രീയ സംഘനൃത്തം, ക്ളാസിക്കല്‍ റിമിക്സിന്റെ താളത്തില്‍ ചുവടുവെച്ച പേര്‍ലി മലയില്‍, പഴംതമിഴ്പാട്ടിന്റെ രാഗലയത്തില്‍ നിറഞ്ഞാടിയ ആരതി അനില്‍, അനിറ്റ കോലേട്ടിന്റെ ബോളിവുഡ് ഡാന്‍സ്, ജിനാ, ജിലാ ജിസാ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, മേരി ക്രീഗര്‍, ഭാനുമതി ഷെട്ടി എന്നിവരുടെ നാടോടി നൃത്തം, പൗലോസിന്റെ ഓണപ്പാട്ട്, നാന്‍സി തടത്തിലിന്റെ ഇംഗ്ളീഷ് ഗാനം, ജിം, റിയാ വടക്കിനേത്ത് സഹോദരങ്ങളുടെ ഭാരതീയ ദര്‍ശനം ഡാന്‍സ്, റിജു, സുബ്രമണ്യം, ജാക്കി, ജിമ്മി, ടോബി, ഹെസ്സോ, ജോനോ, ലോറിസ്, അലക്സ് എന്നിവരുടെ കോലടി നൃത്തം തുടങ്ങിയ വൈവിദ്ധ്യങ്ങളായ കലാരൂപങ്ങള്‍ അരങ്ങില്‍ മിഴിവു വിരിച്ച് ഉന്നത നിലവാരം പുലര്‍ത്തി.

ജോണ്‍ പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ ഡോണ്‍, ജോയല്‍ കുമ്പിളുവേലില്‍, മാത്യു തൈപ്പറമ്പില്‍ എന്നിവര്‍ പുലികളായും ഡേവീസ് വടക്കുംചേരി നായാട്ടുകാരനായും വേഷമിട്ട് അരങ്ങു തിമിര്‍ക്കെ അവതരിപ്പിച്ച പുലികളി മലയാളി സമൂഹത്തിന്റെ ഓര്‍മ്മകളിലെ പഴമയുടെ ചായക്കൂട്ടുകള്‍ വീണ്ടും ചാലിച്ചെടുക്കാനും, പുതുമ നിറച്ച സാംസ്കാരിക പൈതൃക കലയായി ജര്‍മന്‍കാരെ പരിചയപ്പെടുത്താനും കഴിഞ്ഞതില്‍ പുലികളിയുടെ പിന്നാമ്പുറത്തു പ്രവര്‍ത്തിച്ച് കേളി ലയമൊരുക്കിയ കലാകാരന്മാരായ ബേബി ചാലായില്‍, ലീല, ലില്ലി പുത്തന്‍വീട്ടില്‍, എന്നിവര്‍ക്ക് അഭിമാനിയ്ക്കാന്‍ വകയുണ്ട്. ജോസ്, ഷീബ കല്ലറയ്ക്കല്‍ കുടുംബം ഒരുക്കിയ പൂക്കളം തിരുവോണത്തിന്റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകര്‍ന്നു.

ഇഗ്നേഷ്യസച്ചന്‍, സൈഫ്, ഹൗപ്റ്റ്, ഗോലാന്റ്, രാജപ്പന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തനിമയില്‍ തിരുവോണത്തിന്റെ രുചിഭേദത്തില്‍ തയ്യാറാക്കി വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും അടപ്രഥമനും ഭുജിച്ച മലയാളി ജര്‍മന്‍ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു.

സമാജം സംഘടിപ്പിച്ച കര്‍ഷകശ്രീ അവാര്‍ഡും ആഘോഷവേളയില്‍ സമ്മാനിച്ചു. നൊയസിലെ മേരി ക്രീഗര്‍, ഒന്നാം സ്ഥാനം നേടിയപ്പോള്‍ ലെവര്‍കുസനിലെ ജോസ്, അച്ചാമ്മ മറ്റത്തില്‍,ഡ്യൂറനിലെ ജെയിംസ്, റോസമ്മ കാര്യാമഠം എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ജേതാക്കള്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും മേയര്‍ വിതരണം ചെയ്തു.

ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോണ്‍ പൊക്കാല്‍ ചീട്ടുകളി എവര്‍ റോളിംഗ് ട്രോഫി ഒന്നാം സ്ഥാനം ഡേവീസ്, എല്‍സി വടക്കുംചേരി, ഡേവിഡ് അരീക്കല്‍ എന്നിവര്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ ടീം കരസ്ഥമാക്കി. സമാജം സ്പോര്‍ട്സ് സെക്രട്ടറി അച്ചാമ്മ അറമ്പന്‍കുടിയുടെ സാന്നിദ്ധ്യത്തില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. സമാജം സംഘടിപ്പിച്ച പത്തു സമ്മാനങ്ങളോടു കൂടിയ ലോട്ടറിയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ.രാജപ്പന്‍ നായര്‍ വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്‍ അരങ്ങുണര്‍ത്തി നേര്‍ക്കാഴ്ച്ചയുടെ ഉള്‍ത്തുടിപ്പുകള്‍ നിറച്ച് സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, ദീപ സ്കറിയാ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ബേബിച്ചന്‍ കലയത്തുംമുറിയില്‍ (ട്രഷറര്‍) പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), സെബാസ്ററ്യന്‍ കോയിക്കര (ജോ.സെക്രട്ടറി), സമാജത്തിന്റെ യൂത്ത് വിംഗ് ഭാരവാഹികളായ ജിമ്മി പുതുശേരി, സ്റെറഫാന്‍ എന്നിവരെ കൂടാതെ സമാജം ഭാരവാഹികളുടെ സഹധര്‍മ്മിണിമാരായ മേരി പുതുശേരി, എല്‍സി വടക്കുംചേരി, അമ്മിണി കോയിക്കര, വല്‍സമ്മ കലേത്തുംമുറിയില്‍, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, ലൂസി ചാലായില്‍, എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പരിപാടികള്‍ക്ക് ശബ്ദസാങ്കേതിക സഹായം നല്‍കി നിയന്ത്രിച്ചത് വര്‍ഗീസ് ശ്രാമ്പിക്കലും, ഫോട്ടോ ജെന്‍സ് കുമ്പിളുവേലിലും, വിഡിയോ ജോസ് മറ്റത്തിലും കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ലഘുവില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു.

ഫോട്ടോസ്:

ജെന്‍സ് കുമ്പിളുവേലില്‍

വേേുെ://ുശരമമെംലയ.ഴീീഴഹല.രീാ/103411057727759535018/ഗടഗഛിമാ2011ജൃമ്മശെീിഹശിലഇീാ?മൗവേസല്യ=ഏ്1ഞെഴഇഗഒ55ഘജഇംുഗ്യരഴ#5656682290662060146


http://www.keralasamajamkoeln.de
- dated 26 Nov 2011


Comments:
Keywords: Europe - Samakaalikam - onamkskcologne2011 Europe - Samakaalikam - onamkskcologne2011,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us