Today: 04 Dec 2020 GMT   Tell Your Friend
Advertisements
പെസഹായാല്‍ പെസഹാടിനെ നീക്കിയ മിശിഹാ മോചിപ്പിച്ചരുളുക ; കൃപ നിന്‍ പെസഹായാല്‍ ?..
യേശു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയായാണ് പെസഹാ ആചരിക്കുന്നത്. കടന്നു പോകുക എന്നര്‍ത്ഥമുള്ള പാക്സാ (paxa) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം കടന്നു പോകല്‍"എന്നാണ്. ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ജനതയെ വാഗ്ദത്തഭൂമിയായ കാനാന്‍ ദേശത്തേയ്ക്ക് നയിക്കുന്നതിനു മുന്നോടിയായി ഇസ്രായേല്‍ക്കാരുടെ വീടിന്റെ കട്ടിളപടികളില്‍ കുഞ്ഞാടിന്റെ രക്തം കണ്ട് ദൈവദൂതര്‍ അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പോയതിനെ അനുസ്മരിച്ചാണ് കടന്നു പോകാന്‍ എന്നര്‍ത്ഥമുള്ള (pass over) പെസഹ തിരുനാള്‍ യഹൂദര്‍ ആചരിച്ചിരുന്നത്. ഈ

പെസഹാ ആചരണത്തിന് ക്രിസ്തു തന്റെ സ്വന്തം ശരീരവും രക്തവും നല്‍കി കൊണ്ട് പുതിയൊരു കൂദാശ നല്‍കുയായിരുന്നു.അന്ത്യത്താഴ വേളയില്‍ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുക വഴി ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃക യേശു ലോകത്തിനു കാട്ടി കൊടുത്തു. വിശുദ്ധകുര്‍ബ്ബാനയുടെ (HolyMass) സ്ഥാപനത്തിന്റെ ഓര്‍മ്മ കൂടിയാണ് പെസഹാ വ്യാഴം.

ദുഃഖ വെള്ളി (Good Friday)

യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖ വെള്ളി. യേശുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വരി മലയിലെ കുരിശുമരണത്തിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് ദുഃഖ വെള്ളി ആചരിക്കുന്നത്. മരണത്തിനുവിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല മുകള്‍ വരെ കുരിശും വഹിച്ചു കൊണ്ടുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ചു കൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴി (പരിഹാര പ്രദക്ഷിണം) നടത്തുന്നു.

ഇംഗ്ഗീഷില്‍ ഇതു ഗുഡ് െ്രെഫഡേ (good friday) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഇതു സന്തോഷത്തിന്റെ ദിനംകൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ യേശു മാനവരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്.

ഈസ്ററര്‍

യേശു മരിച്ച് അടക്കപ്പെട്ടതിനു ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ഈസ്ററര്‍. െ്രെകസ്തവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്.െ്രെകസ്തവര്‍ക്ക് നിത്യതയുടെ സന്ദേശമാണ് ഈസ്ററര്‍ നല്‍കുന്നത്. മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന െ്രെകസ്തവ വിശ്വാസത്തിന്റെ കാതല്‍ യേശുവിന്റെ പുനരുത്ഥാനം വിളിച്ചോതുകയും ചെയ്യുന്നു.

വേേു://ംംം.്യീൗൗേയല.രീാ/ംമരേവ?്=ഇല3ൂഋദംഗലേ8&ളലമൗേൃല=ുഹമ്യലൃബലായലററലറ



Photo #1 - Europe - Samakaalikam - pesaha
 
Photo #2 - Europe - Samakaalikam - pesaha
 
Photo #3 - Europe - Samakaalikam - pesaha
 
- dated 22 Apr 2011


Comments:
Keywords: Europe - Samakaalikam - pesaha Europe - Samakaalikam - pesaha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us