Today: 18 Feb 2018 GMT   Tell Your Friend
Advertisements
ബര്‍ലിന്‍ ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും
Photo #1 - Germany - Cinema - 13220185
ബര്‍ലിന്‍: അന്താരാഷ്ട്ര പ്രശസ്തമായ ബര്‍ലിന്‍ ചലച്ചിത്രോത്സവം "ബര്‍ലിനാലെ" ക്ക് വ്യാഴാഴ്ച തുടക്കമാകും. നാനൂറ് സിനിമകളാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്.

ഹാര്‍വി വീന്‍സ്ററീന്‍ ലൈംഗിക അപവാദം ഉയര്‍ന്നതിനു ശേഷം യൂറോപ്പില്‍ ആദ്യമായി നടക്കുന്ന പ്രമുഖ ചലച്ചിത്രോത്സവമാണിത്. യുഎസ് ചലച്ചിത്രകാരന്‍ വെസ് ആന്‍ഡേഴ്സന്റെ അനിമേറ്റഡ് ഫീച്ചര്‍ ഐല്‍ ഓഫ് ഡോഗ്സ് ആയിരിക്കും ഉദ്ഘാടന ചിത്രം. ഈ ചിത്രത്തിനു ശബ്ദം നല്‍കിയ ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, ബില്‍ മറേ, ജെഫ് ഗോള്‍ഡ്ബ്ളും, ഓസ്കര്‍ നോമിനി ഗ്രെറ്റ ഗെര്‍വിഗ് തുടങ്ങിയവരായിരിക്കും ആദ്യ ദിവസം റെഡ് കാര്‍പ്പറ്റിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ബോളിവുഡില്‍ നിന്ന് ജെയിഷ പട്ടേലിന്റെ "സര്‍ക്കിള്‍" എന്ന ഡോക്കുമെന്ററി ചിത്രവും ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ക്വാഷിക് മുഖര്‍ജിയുടെ "ഗാര്‍ബാഗേജ്" എന്ന ഹിന്ദി ചിത്രവുമാണ് (2018) ഇത്തവണ ബര്‍ലിനാലെയില്‍ ഇടംപിടിച്ചിരിയ്ക്കുന്നത്.

19 സിനിമകളാണ് മത്സര വിഭാഗത്തില്‍. ഇതില്‍ നാലെണ്ണം വനിതകളുടേതാണ്. ലൈംഗിക അപവാദത്തില്‍പ്പെട്ട ആരുടെയും ചിത്രങ്ങള്‍ ഇക്കുറി ഉള്‍പ്പെടുത്തിയിട്ടില്ല.ഫെബ്രുവരി 15 ന് ആരംഭിയ്ക്കുന്ന അറുപത്തിയെട്ടാമത് ബര്‍ലിനാലെ ഈ മാസം 25 ന് സമാപിയ്ക്കും.
- dated 13 Feb 2018


Comments:
Keywords: Germany - Cinema - 13220185 Germany - Cinema - 13220185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us