Today: 27 Oct 2020 GMT   Tell Your Friend
Advertisements
ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ 'ഒറ്റാല്‍' മികച്ച കുട്ടികളുടെ ചിത്രം
Photo #1 - Germany - Cinema - ottal_berlinale_award
Photo #2 - Germany - Cinema - ottal_berlinale_award
ബര്‍ലിന്‍: ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ "ബര്‍ലിനാലെ" യില്‍ ജയരാജിന്റെ മലയാളം ചിത്രം 'ഒറ്റാല്‍ ' പുരസ്കാരം നേടി.

കുട്ടികളെയും ചെറുപ്പക്കാരെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളുടെ വിഭാഗമായ ജനറേഷന്‍ കെ പ്ളസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്ററല്‍ ബിയര്‍(വെള്ള കരടി) അവാര്‍ഡാണ് ഒറ്റാലിനു ലഭിച്ചത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥ,പരിസ്ഥിതി സംരക്ഷണത്തിനുള്ള ചിത്രം എന്നിങ്ങനെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള "ഒറ്റാലിന്റെ ബര്‍ലിനാലെയിലെ നേട്ടം മലയാള സിനിയുടെ വലിയൊരു നേട്ടവും അംഗീകാരവുമാണന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉന്നത പുരസ്കാരങ്ങളെല്ലാം കൈയ്യടിക്കിയിരുന്നു ഒറ്റാല്‍.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയും അവന്റെ മുത്തച്ഛനും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുന്ന ചിത്രം റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ "വാങ്ക" എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഒറ്റാല്‍.

പ്രകൃതിയുടെയും സംഗീതത്തിന്റെയും പ്രഗല്ഭ അഭിനേതാക്കളുടെയും അപ്രതിരോധ്യ ബിംബങ്ങളാല്‍ ചിത്രം തങ്ങളെ സ്പര്‍ശിച്ചെന്ന് ജൂറി വിലയിരുത്തി.

ചില വിവരങ്ങളുടെ അതുല്യ ചിത്രീകരണവും തങ്ങളെ സ്പര്‍ശിച്ചു. ഒരു ചലച്ചിത്രരൂപത്തിലൂടെ സങ്കടമുണര്‍ത്തുന്ന, ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്തത് വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഇതിനൊപ്പം തന്നെ ജീവിതത്തിലെ തമാശകളും സന്തോഷവും ചിത്രീകരിക്കാനും ഒറ്റാലിന് കഴിഞ്ഞതായി ജൂറി വിലയിരുത്തി.

കുട്ടികള്‍ക്കായുള്ള സിനിമകളെ രണ്ടുവിഭാഗങ്ങളാക്കിയാണു ബര്‍ലിന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനറേഷന്‍ കെ പ്ളസ് കൂടാതെ ജനറേഷന്‍ 14 പ്ളസ് എന്ന വിഭാഗവും ഉണ്ടാവും.

അശാന്ത് കെ. ഷാ, കുമരകം വാസുദേവന്‍, ഷൈന്‍ ടോം ചാക്കോ, സബിത ജയരാജ് എന്നിവരാണു ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. തിയറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈനിലും റിലീസ് ചെയ്ത ഇന്ത്യയിലെ ആദ്യ സിനിമയെന്ന ഖ്യാതിയും ഒറ്റാലിന് സ്വന്തമാണ്.

ദേശീയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബയ് ചലച്ചിത്രമേളയിലും പുരസ്കാരങ്ങള്‍ നേടി.
കേരളത്തിന് അഭിമാനമായ ഒറ്റാല്‍ ചിത്രം സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ ജയരാജാണ്.

വിഡിയോ:


- dated 21 Feb 2016


Comments:
Keywords: Germany - Cinema - ottal_berlinale_award Germany - Cinema - ottal_berlinale_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25820207berlin
ബര്‍ലിന്‍ ചലച്ചിത്രോത്സവ പുരസ്കാരങ്ങളിലെ ലിംഗ വ്യത്യാസം ഒഴിവാക്കുന്നു
നടനും നടിക്കും ഇനി പ്രത്യേക പുരസ്കാരങ്ങളില്ല
തുടര്‍ന്നു വായിക്കുക
20720203madhu
സ്ററുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ കുമ്പളങ്ങി നൈറ്റ്സിനു നേട്ടം
തുടര്‍ന്നു വായിക്കുക
2320206berlinale
ബര്‍ലിനാലെയില്‍ മികച്ച ചിത്രം ഇറാനില്‍നിന്ന്
തുടര്‍ന്നു വായിക്കുക
21220208film
റെഡ് കാര്‍പ്പറ്റില്‍ വസന്തം വിരിയിച്ച് ബര്‍ലിനാലെയ്ക്ക് തുടക്കം
തുടര്‍ന്നു വായിക്കുക
19220203berlinnale
ബര്‍ലിന്‍ ചലച്ചിത്രമേള "ബര്‍ലിനാലെ" നാസി ഭൂതകാലം ഓര്‍മിപ്പിച്ച് വ്യാഴാഴ്ച തുടങ്ങും
തുടര്‍ന്നു വായിക്കുക
11020198bond
'മരിക്കാന്‍ സമയമില്ലാത്ത' ബോണ്ട്
തുടര്‍ന്നു വായിക്കുക
20520192cannes
കാന്‍സില്‍ ശ്രദ്ധയാകര്‍ഷിച്ച് ജര്‍മന്‍ നടന്‍ ഓഗസ്റ്റ് ഡീല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us