Today: 30 Oct 2020 GMT   Tell Your Friend
Advertisements
വിദേശികള്‍ക്ക് ഉയര്‍ന്ന ഫീസ്: ജര്‍മന്‍ യൂണിവേഴ്സിറ്റികളെ ബാധിക്കും
Photo #1 - Germany - Education - 18720174
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്താനുള്ള രണ്ടു ജര്‍മന്‍ സ്റേററ്റുകളുടെ തീരുമാനം യൂണിവേഴ്സിറ്റികളെ ബാധിക്കുമെന്ന് വിമര്‍ശനമുയരുന്നു.

ബാഡന്‍ വുര്‍ട്ടംബര്‍ഗ്, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സ്റേററ്റുകള്‍ വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, യുകെയില്‍ സമാന നടപടി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കിയിരുന്നു എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ബാഡന്‍ വുര്‍ട്ടംബര്‍ഗിലാണ് തീരുമാനം ആദ്യം പ്രാബല്യത്തില്‍ വരുന്നത്. തീരുമാനം വരുന്നതിനു മുന്‍പ് അഡ്മിഷന്‍ നേടിയവര്‍ക്കും ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഫീസ് ഇളവ് നല്‍കും. സെമസ്റററിന് 1500 യൂറോയാണ് യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍ക്ക് ചുമത്താന്‍ പോകുന്ന പൊതു ഫീസ്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയും ഇതേ നിരക്ക് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമം അടുത്ത സെമസ്റററിലാണ് പ്രാബല്യത്തിലാവുന്നത്.

ഉയര്‍ന്ന ഫീസ് വഴി പ്രതിവര്‍ഷം നൂറു മില്യന്‍ യൂറോ അധിക വരുമാനമാണ് സര്‍ക്കാരുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും, അവര്‍ മറ്റു സ്റേററ്റുകളോ മറ്റു രാജ്യങ്ങളോ തേടി പോകുകയും ചെയ്യുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതുകൊണ്ടുതന്നെ മേലില്‍ ജര്‍മനിയിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ വരവില്‍ കുറവുണ്ടാവുമെന്നു മാത്രമല്ല സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ നിശ്ചലമാവുകതന്നെ ചെയ്യും.

നിലവില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ജര്‍മനിയില്‍ എത്തുന്നുണ്ട്. എന്നാല്‍ സെമസ്ററര്‍ ഫീസ് വര്‍ദ്ധിപ്പിച്ചത് വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ചെലവു ഉയര്‍ത്തുമെന്നു മാത്രമല്ല ജീവിയ്ക്കാനുള്ള ഉപാധികള്‍ വീട്ടില്‍ നിന്നുതന്നെ കൊണ്ടുവരേണ്ടിവരും.

പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലി ചെയ്ത് പരിമിതമായി ജീവിയ്ക്കാനുള്ള വകയുണ്ടാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഫീസ് വര്‍ദ്ധനയിലൂടെ ഇത്തരക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കാനേ പുതിയ നിയമംകൊണ്ടു സാധിയ്ക്കുകയുള്ളു എന്നും വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പുതിയ നിയമത്തില്‍ അയവു വരുത്തണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
- dated 18 Jul 2017


Comments:
Keywords: Germany - Education - 18720174 Germany - Education - 18720174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191020206ryanair
റ്യാന്‍എയര്‍ വിന്റര്‍ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു
തുടര്‍ന്നു വായിക്കുക
141020201students
ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
തുടര്‍ന്നു വായിക്കുക
3920201uni
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
3920202joy
ജോയ്ബ്രതോ മുഖര്‍ജി പുതിയ ഡിഎഎഡി പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
218202012aid
വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിയന്തര സഹായം ജര്‍മനി നീട്ടി
തുടര്‍ന്നു വായിക്കുക
17820201education
എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
15820202visa
ഓണ്‍ലൈന്‍ പഠനം തുടരാന്‍ സാധിക്കാത്ത വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി പ്രവേശനം അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us