Today: 30 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ പിഎച്ച്ഡി പഠനം ; അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
Photo #1 - Germany - Education - german_phd_knowhow
ബര്‍ലിന്‍: ജര്‍മനിയില്‍ പിഎച്ച്ഡി പഠനത്തിനു ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 1997 മുതല്‍ ഇങ്ങോട്ട് 100 ശതമാനം വര്‍ധനാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗവേഷണ പഠനത്തിന് ജര്‍മനിയെ തെരഞ്ഞെടുക്കും മുന്‍പ് വിദേശ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിയയ്ക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ താഴെപ്പറയുന്നു:

താരതമ്യേന കുറഞ്ഞ ഫീസ്, മികച്ച ഗവേഷണ സൗകര്യങ്ങളും സാഹചര്യങ്ങളും, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയാണ് ഡോക്ടറേറ്റും മാസ്റ്റേഴ്സുമൊക്കെ പഠിക്കാന്‍ ജര്‍മനിയിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണം. ഇന്‍ഡിവിജ്വല്‍(വ്യക്തിഗതം) അല്ലെങ്കില്‍ സ്ട്രക്ചേര്‍ഡ് ഡോക്ടറല്‍ പ്രോഗ്രാം തെരഞ്ഞെടുക്കുക എന്നതാണ് ഇതിലെ ആദ്യപടി.

ഒരു പ്രൊഫസറുടെ നേല്‍നോട്ടത്തില്‍ വിദ്യാര്‍ഥി ഗവേഷണ പ്രബന്ധം തയാറാക്കുന്ന പരമ്പരാഗത രീതിയാണ് ഇന്‍ഡിവിജ്വല്‍. ഇതിന്റെ കാലാവധി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാകാം. അധ്വാനം പൂര്‍ണമായി വിദ്യാര്‍ഥിയുടേതു തന്നെയായിരിക്കും.

സ്ട്രക്ചേര്‍ഡ് പ്രോഗ്രാം ആണെങ്കില്‍ ഗ്രൂപ്പായി ഗവേഷണം നടത്താം. ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കാന്‍ അക്കാഡമിക് വിദഗ്ധരുടെ സംഘമുണ്ടാകും. തീസിസ് കമ്മിറ്റി എന്നാണ് അതിനു പറയുന്നത്. ഇത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ബന്ധമാണ്, എന്നാല്‍, ഒറ്റയ്ക്ക് അധ്വാനിക്കുന്ന സാഹചര്യവും ഇതിലില്ല.

പിഎച്ച്ഡി ഏറെക്കുറെ സൗജന്യമായി തന്നെ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ജര്‍മനിയില്‍ ലഭ്യമാണ്. ആദ്യ മൂന്നു വര്‍ഷം മുഴുവന്‍ ഫീസ് ആരും നല്‍കേണ്ടതില്ല. ആറു മാസം കൂടുമ്പോള്‍ റീ എന്‍റോള്‍ ചെയ്യാന്‍ 150 യൂറോ മുതല്‍ 200 യൂറോ വരെ അടയ്ക്കണം. ജീവിതച്ചെലവിനുള്ള മാര്‍ഗത്തിന് സ്കോളര്‍ഷിപ്പുകള്‍ അടക്കം ചില ഫണ്ടിങ്ങുകളും ലഭ്യം.പഠിച്ചതിന്റെ മികവ് അനുസരിച്ചുള്ള സ്കോളര്‍ഷിപ്പും, ഫണ്ടുമായിരിയ്ക്കും ലഭിയ്ക്കുന്നത്.
- dated 04 Mar 2014


Comments:
Keywords: Germany - Education - german_phd_knowhow Germany - Education - german_phd_knowhow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191020206ryanair
റ്യാന്‍എയര്‍ വിന്റര്‍ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു
തുടര്‍ന്നു വായിക്കുക
141020201students
ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
തുടര്‍ന്നു വായിക്കുക
3920201uni
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
3920202joy
ജോയ്ബ്രതോ മുഖര്‍ജി പുതിയ ഡിഎഎഡി പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
218202012aid
വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിയന്തര സഹായം ജര്‍മനി നീട്ടി
തുടര്‍ന്നു വായിക്കുക
17820201education
എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
15820202visa
ഓണ്‍ലൈന്‍ പഠനം തുടരാന്‍ സാധിക്കാത്ത വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി പ്രവേശനം അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us