Today: 29 Jan 2020 GMT   Tell Your Friend
Advertisements
പതിനാലുകാരന് യൂണിവേഴ്സിറ്റി പ്രവേശനം
Photo #1 - Germany - Education - university_enrollment_for_14yr

ബര്‍ലിന്‍: പതിനാലാം വയസില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരന് ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം അനുവദിക്കപ്പെട്ടു. ബേഡന്‍ വുര്‍ട്ടംബര്‍ഗിലെ ഗവേഷണ സര്‍വകലാശാലയായ ഫ്രീബര്‍ഗ് യൂണിവേഴ്സിറ്റിയിലാണ് പ്രവേശനം.

പതിമൂന്നാം വയസില്‍ ഹൈസ്കൂള്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ബാസ്ററ്യന്‍ എയ്ഷന്‍ബര്‍ഗര്‍ കെമിസിട്രിയിലാണ് ഉപരി പഠനം നടത്താന്‍ പോകുന്നത്. ഗവേഷണത്തിലാണ് താത്പര്യം. പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു.

സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ജര്‍മനിയില്‍ വന്നു പഠിക്കുന്നതിനും വ്യക്തമായ കാരണം പറയുന്നു എയ്ഷന്‍ബര്‍ഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വൈജാത്യങ്ങള്‍ തിരിച്ചറിയുകയാണ് ലക്ഷ്യം.

ശൈശവത്തില്‍ സിംഗപ്പൂരിലായിരുന്ന ഈ കുട്ടിയുടെ അനുപമമായ കഴിവുകള്‍ അഞ്ചാം വയസില്‍ തന്നെ തിരിച്ചറിയപ്പെട്ടിരുന്നു എന്ന് യൂണിവേഴ്സിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ജര്‍മന്‍, ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇര്റാലിയന്‍, ചൈനീസ് എന്നിവ അടക്കം ഒമ്പത് ഭാഷകള്‍ അവനറിയാം.

ജൂഡോ, ഗോള്‍ഫ്, ടെന്നിസ്, കേളിങ്, ബോക്സിങ്, സ്കീയിങ് എന്നീ ഗെയിമുകളില്‍ താത്പര്യം. പിയാനോ വായിക്കും. ഫ്രീബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയാണ് അവന്‍.
- dated 21 Oct 2014


Comments:
Keywords: Germany - Education - university_enrollment_for_14yr Germany - Education - university_enrollment_for_14yr,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13120192turkey
ടര്‍ക്കിഷ് സ്കൂളുകള്‍ ആരംഭിക്കാനുള്ള നീക്കം ജര്‍മനിയില്‍ വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
10120199visa
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മന്‍ വിസ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്
തുടര്‍ന്നു വായിക്കുക
181220196avademic
വിദേശ വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ യോഗ്യതയ്ക്കനുസരിച്ച് അവസരം ലഭിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
61120198digital
ജര്‍മന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ വിജ്ഞാനം ശരാശരി മാത്രം
തുടര്‍ന്നു വായിക്കുക
21820192students
ജര്‍മനിയിലെ വിദ്യാര്‍ഥികളില്‍ 15% വിദേശികള്‍
തുടര്‍ന്നു വായിക്കുക
17820191education
ജര്‍മന്‍ വിദ്യാഭ്യാസ റാങ്കിങ്: സാക്സണി മുന്നില്‍, ബര്‍ലിന്‍ പിന്നില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us