Today: 23 May 2022 GMT   Tell Your Friend
Advertisements
മുന്‍ സിറിയന്‍ കേണലിന് ജര്‍മനിയില്‍ ജീവപര്യന്തം
Photo #1 - Germany - Otta Nottathil - 14120228syria
ബര്‍ലിന്‍: സിറിയന്‍ മുന്‍ കേണല്‍ അന്‍വര്‍ റസ്ലനെ ജര്‍മന്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2012ല്‍ ഡമസ്കസിലെ അല്‍ ഖത്തീബ് ജയിലിലെ ക്രൂരപീഡനങ്ങളിലൂടെ മാനവികതക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി സിറിയന്‍ പൗരന്മാരെയാണ് റസ്ലന്‍റെ നേതൃത്വത്തില്‍ ജയിലില്‍ കിരാത പീഡനങ്ങള്‍ക്കിരയാക്കിയത്. കൊലപാതകം, മര്‍ദനം, ബലാത്സംഗം, ലൈംഗികപീഡനം, സ്വാതന്ത്ര്യം അടിച്ചമര്‍ത്തല്‍ എന്നീ കുറ്റകൃത്യങ്ങളിലാണ് അമ്പത്തെട്ടുകാരനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതെന്ന് ജര്‍മനിയിലെ കോബ്ളന്‍സ് കോടതി വ്യക്തമാക്കി.

സിറിയയില്‍ സര്‍ക്കാര്‍സൈന്യം നടത്തിയ മര്‍ദനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്ന ആദ്യകേസാണിത്. 2011 ഏപ്രിലിനും 2021 സെപ്റ്റംബറിനുമിടെ 4000ത്തിലേറെ ആളുകളെ അല്‍ ഖത്തീബ് ജയിലില്‍ ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയതിന് മേല്‍നോട്ടം വഹിച്ചത് റസ്ലന്‍ ആണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കൊടിയ മര്‍ദനമുറകളെ തുടര്‍ന്ന് 58പേര്‍ ജയിലില്‍ മരിക്കുകയും ചെയ്തു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്‍റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതിന്‍റെ പേരിലായിരുന്നു മര്‍ദനം.

18 വര്‍ഷം റസ്ലന്‍ സിറിയന്‍ രഹസ്യാന്വേഷണ സംഘടനയില്‍ പ്രവര്‍ത്തിച്ചു. ജയിലുകളിലെ പീഡനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ സൈന്യത്തില്‍നിന്നു പുറത്താക്കി. തുടര്‍ന്ന് 2014ല്‍ ജര്‍മനിയില്‍ അഭയം തേടി. 2019ല്‍ അറസ്ററിലായി. ഒരാളെ പോലും വ്യക്തിപരമായി പീഡിപ്പിച്ചിട്ടില്ലെന്നു വാദിച്ച അഭിഭാഷകന്‍ റസ്ലനെ മോചിപ്പിക്കണമെന്ന് കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു.
- dated 13 Jan 2022


Comments:
Keywords: Germany - Otta Nottathil - 14120228syria Germany - Otta Nottathil - 14120228syria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520223russia
യുക്രെയ്ന്‍ സംഘര്‍ഷം: ജര്‍മനിക്ക് യൂറോപ്യന്‍ നേതൃപദവി നഷ്ടമാകുന്നോ? Recent or Hot News
തുടര്‍ന്നു വായിക്കുക
monkey_pox_belgium_quarantine
മങ്കിപോക്സ് രോഗത്തിന് ക്വാറനൈ്റന്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ബെല്‍ജിയം Recent or Hot News
തുടര്‍ന്നു വായിക്കുക
new_scheme_bafoeg_germany
BAfeog പുതിയ സ്കീം ട്രാഫിക് ലൈറ്റ് സഖ്യ മന്ത്രിസഭ അംഗീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_mandatory_germany_federal_court_verdict
ആരോഗ്യ ജോലിക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ജര്‍മ്മനിയിലെ സുപ്രീം കോടതി ശരിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
g_7_finance_ministers_summitt
ജി7 ധനമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
fuel_price_rebate_germany
ജര്‍മനിയില്‍ ഇന്ധനവില കുറയുന്നു
തുടര്‍ന്നു വായിക്കുക
tornado_germany_3_dead
പ്രകൃതിക്ഷോഭത്തില്‍ ജര്‍മനിയില്‍ മൂന്നു മരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us