Today: 09 Apr 2020 GMT   Tell Your Friend
Advertisements
രണ്ടു പേരിലധികം പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചു കൂടരുതെന്ന് ജര്‍മനി
Photo #1 - Germany - Otta Nottathil - 23330203rent
ബര്‍ലിന്‍: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജര്‍മനി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളില്‍ രണ്ടു പേരിലധികം ഒരുമിച്ചു കൂടാന്‍ പാടില്ലെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിര്‍ദേശിച്ചു. പതിനാറ് സ്റേററ്റുകളുടെ തലവന്‍മാരുമായി നടത്തിയ ടെലിഫോണിക് ചര്‍ച്ചയിലാണ് മെര്‍ക്കല്‍ നിര്‍ദേശങ്ങള്‍ കൈമാറിയത്.

മറ്റുള്ളവരുമായി പൊതുസ്ഥലങ്ങളില്‍ എപ്പോഴും ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിഷ്കര്‍ഷ. അകലം പാലിക്കാന്‍ സാധിക്കാത്ത ഹെയര്‍ ഡ്രസിങ്, മസാജ് സെന്റര്‍, ടാറ്റൂ സ്ററുഡിയോ തുടങ്ങിയവയെല്ലാം പൂട്ടിയിടണമെന്നും നിര്‍ദേശം.

ഇതിനിടെ, കോവിഡ്~19 രോഗബാധ പടരുന്നതു കാരണം ജോലിക്കു പോകാന്‍ സാധിക്കാത്തവര്‍ വീട്ടു വാടക നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ സമാശ്വാസം നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞു. വാടക കൊടുക്കാത്തതു കൊണ്ടുമാത്രം ആരെയും ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ മുപ്പതു വരെ പുറത്താക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

എന്നാല്‍, ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. വാടക കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുമില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ വാടക നല്‍കണമെന്നു തന്നെയാണ് വ്യംഗ്യം. ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
- dated 23 Mar 2020


Comments:
Keywords: Germany - Otta Nottathil - 23330203rent Germany - Otta Nottathil - 23330203rent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8420202lockdown
ജര്‍മനി ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420201old
പിറന്നാളിനു മകളെ കാണാന്‍ നൂറ്റൊന്നുവയസുകാരി കെയര്‍ഹോമില്‍ നിന്നു പുറത്തുചാടി Recent or Hot News
തുടര്‍ന്നു വായിക്കുക
74202010antibody
കോവിഡ്~19 അതിജീവിച്ചവര്‍ക്ക് പ്രതിരോധശേഷിയുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
7420209merkel
കൊറോണബോണ്ട് അംഗീകരിക്കാന്‍ ജര്‍മനിക്കു മേല്‍ സമ്മര്‍ദം Recent or Hot News
~ ഐക്യ ആഹ്വാനവുമായി ജര്‍മനി
~ ചരിത്രത്തിലെ വലിയ പ്രതിസന്ധി: മെര്‍ക്കല്‍ തുടര്‍ന്നു വായിക്കുക
mk_arjunan_master_died
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us