Today: 18 Sep 2020 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ നഷ്ടപരിഹാരം നല്‍കണം
Photo #1 - Germany - Otta Nottathil - 26520201vw

ബര്‍ലിന്‍: ഡീസല്‍ മലിനീകരണ തട്ടിപ്പ് വിവാദത്തില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന് വീണ്ടും തിരിച്ചടി. മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച കാറുകള്‍ വാങ്ങി കബളിപ്പിക്കപ്പെട്ട ഉപയോക്താക്കള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും ആവശ്യപ്പെട്ടാല്‍ അതു നല്‍കാന്‍ കമ്പനിക്കു ബാധ്യതയുണ്ടെന്നും കോടതി വിധി.

പരാതിയുള്ള ഉപയോക്താക്കള്‍ക്ക് കാര്‍ തിരികെ ഏല്‍പ്പിച്ച് നഷ്ടപരിഹാരം വാങ്ങാവുന്നതാണെന്നും ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്ററിസ് വ്യക്തമാക്കി. ഫോക്സ് വാഗന്‍ ഷരന്‍ കാര്‍ വാങ്ങിയ ആള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി.

ഏറ്റവും കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന കാര്‍ എന്ന പരസ്യത്തില്‍ വിശ്വസിച്ചാണു താനിതു വാങ്ങിയതെന്നും കബളിപ്പിക്കപ്പെട്ടു എന്നുമുള്ള ഉപയോക്താവിന്റെ വാദം കോടതി അംഗീകരിച്ചു. കാര്‍ തിരിച്ചെടുത്ത് 25,600 യൂറോയും പലിശയും നല്‍കാനും കോടതി നിര്‍ദേശിച്ചു. 31,500 യൂറോയ്ക്കാണ് 2014ല്‍ ഈ കാര്‍ വാങ്ങിയത്.

സമാനമായ അറുപതിനായിരത്തിലധികം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലാണ്. വിവിധ കോടതികള്‍ വിവിധ രീതിയില്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്ന വിഷയത്തില്‍ ഫെഡറല്‍ കോടതി വിധി പൊതുവായൊരു മാര്‍ഗനിര്‍ദേശം പോലെ പ്രവര്‍ത്തിക്കാനിടയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- dated 25 May 2020


Comments:
Keywords: Germany - Otta Nottathil - 26520201vw Germany - Otta Nottathil - 26520201vw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17920201allowance
ജര്‍മനിയിലെ പേരന്റ് അലവന്‍സ് ഘടനയില്‍ മാറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_MLA
ഉമ്മന്‍ ചാണ്ടിയ്ക്ക് ഓഐസിസി ആശംസകള്‍ നേര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16920201vaccine
കോവിഡ് വാക്സിന്‍ ജര്‍മനിയില്‍ നിര്‍ബന്ധിതമാക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
169202010migrants
ജര്‍മനി ഗ്രീസില്‍ നിന്ന് 1553 അഭയാര്‍ഥികളെ സ്വീകരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
15920202cdu
സി.ഡി.യുവിന്റെ പുതിയ നേതാവിനെ ഡിസംബറില്‍ തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
jino_Edechelathu_funeral
ജിനോ ജോണ്‍ എടച്ചേലത്തിന്റെ സംസ്ക്കാരം സെപ്. 17 ന്
തുടര്‍ന്നു വായിക്കുക
14920207wfh
വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ സാധാരണമാകുന്ന സാഹചര്യത്തില്‍ ജര്‍മനി നിയമ നിര്‍മാണത്തിന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us