Today: 18 Nov 2019 GMT   Tell Your Friend
Advertisements
യുവാക്കളുടെ പിന്തുണ വലതുപക്ഷത്തിന്; മുഖ്യധാരാ പാര്‍ട്ടികളെ താങ്ങിനിര്‍ത്തിയത് മുതിര്‍ന്ന വോട്ടര്‍മാര്‍
Photo #1 - Germany - Otta Nottathil - 3920195afd

ബര്‍ലിന്‍: ജര്‍മനിയിലെ രണ്ട് സ്റ്റേറ്റ് പാര്‍ലമെന്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പികളില്‍ രണ്ടാം സ്ഥാനത്തെത്തിയ തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി നടത്തിയത് വന്‍ മുന്നേറ്റം. മുഖ്യധാരാ പാര്‍ട്ടികള്‍ കഷ്ടിച്ച് അധികാരം നിലനിര്‍ത്തിയപ്പോള്‍ അതിനവര്‍ക്കു തുണയായത് മുതിര്‍ന്ന വോട്ടര്‍മാരുടെ പിന്തുണ.

ഇരുപതുകളിലും മുപ്പതുകളിലും നാല്‍പ്പതുകളിലും പ്രായമുള്ള വോട്ടര്‍മാരുടെ പിന്തുണ കാര്യമായി വലത്തേക്കു ചായുന്നു എന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്. ഇവരുടെ സഹായത്തോടെയാണ് സാക്സണിയിലും ബ്രാന്‍ഡന്‍ബര്‍ഗിലും രണ്ടാമത്തെ വലിയ പാര്‍ട്ടിയായി മാറാന്‍ എഎഫ്ഡിക്കു സാധിച്ചതും.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടു സ്റേററ്റുകളിലും പൂര്‍വ ജര്‍മനിയിലാണ്. രാജ്യത്തിന്റെ പശ്ചിമ ~ പൂര്‍വ ഭാഗങ്ങളില്‍ തമ്മില്‍ ഇന്നും നിലനില്‍ക്കുന്ന അന്തരം ഉയര്‍ത്തിക്കാട്ടിയായിരുന്നു എഎഫ്ഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. മുപ്പതു വര്‍ഷം മുന്‍പ് ബര്‍ലിന്‍ മതില്‍ പൊളിക്കുമ്പോള്‍ ജനിച്ചിട്ടു പോലുമില്ലാത്തവരും, അല്ലെങ്കില്‍ തീരെ ചെറുപ്പമായിരുന്നവരുമെല്ലാം ഈ പ്രചരണത്തില്‍ കാര്യമായി സ്വാധീനിക്കപ്പെട്ടു. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

പശ്ചിമ ജര്‍മനിയും പൂര്‍വ ജര്‍മനിയും തമ്മിലുള്ള യഥാര്‍ഥ വ്യത്യാസം എന്തായിരുന്നു എന്നു നേരിട്ട് അനുഭവിച്ചിട്ടുള്ളവരെ എഎഫ്ഡിയുടെ പ്രചാരണത്തിന് സ്വാധീനിക്കാനായിട്ടില്ല എന്നാണ് വോട്ടിങ് പാറ്റേണ്‍ നല്‍കുന്ന സൂചന.
- dated 03 Sep 2019


Comments:
Keywords: Germany - Otta Nottathil - 3920195afd Germany - Otta Nottathil - 3920195afd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181120197is
തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120196kebab
വലതു തീവ്രവാദികളുടെ ആക്രമണത്തിനിരയായ കബാബ് ഷോപ്പ് ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
161120194climate
ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി Recent or Hot News
തുടര്‍ന്നു വായിക്കുക
161120193blood
സ്വവര്‍ഗപ്രേമികളുടെ രക്തദാന നിരോധനം റദ്ദാക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
nike_air_zoom_puls_shoe
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാദരക്ഷാ ആരോഗ്യത്തിനായി എയര്‍ സൂം പള്‍സ് ഷൂ Recent or Hot News
തുടര്‍ന്നു വായിക്കുക
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില മൈനസ് പത്ത്
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us