Today: 26 Oct 2020 GMT   Tell Your Friend
Advertisements
നവാല്‍ക്കു നേരേ നടന്നത് രാസവിഷ പ്രയോഗം: ജര്‍മനി
Photo #1 - Germany - Otta Nottathil - 3920207navalny

ബെര്‍ലിന്‍: റഷ്യയിലെ പ്രതിപക്ഷനേതാവ് അലെക്സി നവല്‍നിക്കു നേരേ നടന്നത് രാസ വിഷപ്രയോഗമാണെന്ന് ജര്‍മനി. നോവിച്ചോക്ക് എന്ന രാസ പ്രയോഗമാണ് നടന്നിരിക്കുന്നത്. സൈനിക ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ആന്തരികാവയവത്തില്‍ നോവിച്ചോക്ക് വിഭാഗത്തില്‍പ്പെടുന്ന വിഷാംശം സ്ഥിരീകരിച്ചതായും ജര്‍മനി അറിയിച്ചു.

കഴിഞ്ഞമാസമാണ് സൈബീരിയയില്‍നിന്ന് മോസ്കോയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍വെച്ച് നവല്‍നി അസുഖബാധിതനായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി സൈബീരിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുവരുകയുമായിരുന്നു. അന്നുമുതല്‍ അബോധാവസ്ഥയിലാണ് നവല്‍നി.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അറിവോടെയാണ് നവാല്‍നിക്കെതിരേ വിഷ പ്രയോഗം നടന്നിരിക്കുന്നതെന്നാണ് നവാല്‍നിയോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ സംഭവം അന്വേഷിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരിക്കയാണ്.

പുതിയ കണ്ടെത്തല്‍ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ജര്‍മന്‍ സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ചികിത്സയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ പ്രത്യേകയോഗം വിളിച്ചു.

എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു. നവല്‍നിയുടെ ആന്തരികാവയവത്തില്‍നിന്ന് നോവിച്ചോക്കിന്റെ അംശം കണ്ടെത്തിയതായി അറിയില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. ജര്‍മനി അക്കാര്യം അറിയിച്ചിട്ടില്ലെന്നും പറയുന്നു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ, നവല്‍നിയുടെ ഭാര്യ യൂലിയ, ജര്‍മനിയിലെ റഷ്യയുടെ നയതന്ത്രപ്രതിനിധി എന്നിവരെയെല്ലാം വിവരം അറിയിച്ചതായി ജര്‍മന്‍ അധികൃതരും പറയുന്നു.
- dated 03 Sep 2020


Comments:
Keywords: Germany - Otta Nottathil - 3920207navalny Germany - Otta Nottathil - 3920207navalny,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us