Today: 22 Sep 2020 GMT   Tell Your Friend
Advertisements
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍
Photo #1 - Germany - Otta Nottathil - anila_achenkunju_mavelikkara_frankfurt
ഫ്രാങ്ക്ഫര്‍ട്ട്:ജര്‍മനിയില്‍ ഉന്നതപഠനത്തിനെത്തിയ മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ഫ്രാങ്ക്ഫര്‍ട്ടിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മാവേലിക്കര പുന്നമൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കേതില്‍ അച്ചന്‍കുഞ്ഞിന്റെ ഏകമകള്‍ അനിലയാണ് താമസിയ്ക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം ദുരൂഹമാണ്. മൃതദേഹം ഇപ്പോള്‍ പോലീസ് കസ്ററഡിയിലാണ്. പോസ്ററ്മോര്‍ട്ടം കഴിഞ്ഞാലേ മരണം കാരണം വെളിവാകുകയുള്ളു.

ഈ മാസം ഏഴിന് രാത്രിയിലാണ് അനില വീട്ടുകാരുമായി അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ എട്ടിന് രാത്രി അനിലയുടെ പിതാവ് അനിലയുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പാര്‍ട്ട്മെന്റില്‍ താമസിയ്ക്കുന്ന ആരോ ആണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചതെന്നാണ് അറിയുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ജര്‍മനിയില്‍ ഈ വാര്‍ത്ത പരന്നിരുന്നു. അനിലയുടെ ഫോട്ടോ വാട്സാപ്പ് മുഖേന പലരും അയച്ച് അനിലയെപ്പറ്റി അറിയുമോ എന്ന് അന്വേഷണം നടത്തിയിരുന്നു. അനിലയുടെ മരണത്തില്‍ ഇവിടെയുള്ള സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളും ആകെ അമ്പരപ്പിലും ഞെട്ടലിലുമാണ്. ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാവും.

ഇരുപത്തിയേഴുകാരിയായ അനില ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ അപ്ളെയിഡ് സയന്‍സില്‍ മാസ്ററര്‍ ബിരുദവിദ്യാര്‍ത്ഥിനിയാണ്.
കൂസാറ്റില്‍ ജോലി ചെയ്യവേ 2017 ലാണ് അനില മാസ്ററര്‍ പഠനത്തിനായി ജര്‍മനിയിലെത്തുന്നത്.
അനിലയുടെ മാതാവ് മൂന്നു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
ഫോട്ടോ: കടപ്പാട്..വാട്സാപ്പ്
- dated 11 Dec 2019


Comments:
Keywords: Germany - Otta Nottathil - anila_achenkunju_mavelikkara_frankfurt Germany - Otta Nottathil - anila_achenkunju_mavelikkara_frankfurt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us