Today: 20 Sep 2019 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
Photo #1 - Germany - Otta Nottathil - competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ട്: സുവര്‍ണ്ണജൂബി നിറവിലേയ്ക്കടുക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് അത്തപ്പൂക്കളം, ചിത്രരചന എന്നീ വിഭാഗത്തില്‍ മല്‍സരം നടത്തുന്നു. ഓഗസ്ററ് 24 ന് ശനിയാഴ്ച സാല്‍ബൗ നിഡ (Saalbau Nidda, Harheimer Weg 1822, 60437 Frankfurt am Main ) ഹാളിലാണ് പരിപാടി.

അത്തപ്പൂക്കളം മത്സരം

അത്തപ്പൂക്കളം മത്സരത്തില്‍ ഓരോ ഗ്രൂപ്പിലും പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ട്. ഗ്രൂപ്പില്‍ സ്തീപുരുഷ ഭേദമെന്യേ കുട്ടികള്‍ക്കും പങ്കെടുക്കാം). രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ മല്‍സരവും ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ നാലുമണിവരെ പൂക്കളങ്ങളുടെ പ്രദര്‍ശനവും നടക്കും.

ചിത്രരചന(ഡ്രോയിംഗ്) മത്സരം

ഡ്രോയിംഗ് / പെയിന്റിംഗ് മത്സരം ജൂനിയര്‍ (6 വയസ് മുതല്‍ 10 വരെ), സബ് ജൂനിയര്‍ (11 വയസു മുതല്‍ 15 വരെ) എന്നീ വിഭാഗത്തിലാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ മൂന്നുമണിവരെയാണ് മല്‍സര സമയം.

രണ്ടു മല്‍സരത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്ക് സെപ്റ്റംബര്‍ 14 നടക്കുന്ന ഓണാഘോഷത്തില്‍ സമ്മാനം നല്‍കുന്നതായിരിയ്ക്കും.

സമാജത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഫ്രാങ്ക്ഫര്‍ട്ടിലേക്കും ജര്‍മനിയിലേക്കും പുതുതായി വന്ന വിദ്യാര്‍ത്ഥികളെയും, ഐടി പ്രൊഫഷണലുകളെയും, നഴ്സുമാരെയും മറ്റിതര ജോലിക്കാരെയും കുടുംബാംഗങ്ങളോടൊപ്പം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി അറിയിച്ചു.
- dated 22 Aug 2019


Comments:
Keywords: Germany - Otta Nottathil - competitions_ksf_onam_2019 Germany - Otta Nottathil - competitions_ksf_onam_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us