Today: 26 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ഭാഷ ഓണ്‍ലൈനില്‍ പഠിയ്ക്കാന്‍ സുവര്‍ണ്ണാവസരം
Photo #1 - Germany - Otta Nottathil - course_german_language_online
ബര്‍ലിന്‍: നിലവിലെ പാന്‍ഡമിക് കാരണങ്ങള്‍ ജനജീവിതം പലകാര്യങ്ങള്‍ക്കും തടസമായിരിയ്ക്കുമ്പോള്‍ ജര്‍മന്‍ ഭാഷ വശമാക്കാന്‍ ജര്‍മനിയിലെ മലയാളി മാതാപിതാക്കള്‍ക്ക് ജനിച്ച ജര്‍മന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ജെഫ് ജോണ്‍ ജര്‍മന്‍ ഭാഷാപഠനത്തിന് കൂടുതല്‍ സൗകര്യമൊരുക്കുന്നു. തൊഴിലുകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിയ്ക്കുന്ന ജര്‍മനിയിലേയ്ക്ക് തൊഴില്‍തേടി വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നന്നായി ജര്‍മന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ ഉതകുന്ന രീതിയില്‍ അത്തരക്കാര്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണ് കൈവരുന്നത്.

നഴ്സുമാര്‍, ടെക്നിക്കല്‍ സ്ററാഫ്, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് ജര്‍മനിയില്‍ ജോലിക്കായി ആവശ്യമുണ്ട്. എഞ്ചിനീയറിംഗില്‍ മാസ്റേറഴ്സ് ചെയ്യാന്‍ ജര്‍മനിയില്‍ എത്തുന്ന ധാരാളം നിരവധി വിദ്യാര്‍ത്ഥികളുണ്ട്, ഇവരാകട്ടെ പരിമിതമായി രീതിയില്‍ മാത്രമായിരിയ്ക്കും ചിലപ്പോള്‍ ജര്‍മന്‍ ഭാഷ പഠിച്ചിട്ടുള്ളത്. ഒരു വിദ്യാര്‍ത്ഥിയോ അല്ലെങ്കില്‍ ഒരു തൊഴിലാളിയോ ജര്‍മനിയില്‍ എത്തുന്നതിനുമുമ്പ് ജര്‍മ്മന്‍ ഭാഷ പഠിക്കേണ്ടതുണ്ട്. ജര്‍മനിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍വഴിയായി ജര്‍മന്‍ ഭാഷാപഠനം നല്‍കുകയാണ്.

എന്നാല്‍ കേരളത്തില്‍ ശരിയായ ജര്‍മന്‍ ഭാഷാ പഠനം ശരിയായ ജര്‍മന്‍ ഉച്ചാരണം നല്‍കുന്ന ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ, ഈ സാഹചര്യത്തില്‍ എ 1 മുതല്‍ സി 1 വരെ ജര്‍മന്‍ കോച്ചിംഗ് ആരംഭിക്കുകയാണ്. ഈ കോഴ്സിന്റെ പ്രധാന നേട്ടം എല്ലാ കോഴ്സുകളും നേറ്റീവ് ജര്‍മന്‍കാരാണ് (തനി ജര്‍മന്‍കാര്‍) പഠിപ്പിക്കുന്നത്.

എ വണ്‍(1) 150, എ ടു(2) 150 എന്നീ കോഴ്സിന് 40 മണിക്കൂര്‍ വീതം ക്ളാസും, ബി 1 കോഴ്സിന്റെ 60 മണിക്കൂര്‍ പഠനത്തിന് 220 യൂറോയും, ബി 2 വിന് മൊത്തം 120 മണിക്കൂര്‍ ക്ളാസിന് 400 യൂറോയുമാണ് ഫീസ്.

വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ഉദ്ദേശിച്ചു നടത്തുന്ന ഈ ഓണ്‍ലൈന്‍ കോഴ്സിന് എത്രയും വേഗം രജിസ്ററര്‍ ചെയ്യുക.
- dated 05 Sep 2020


Comments:
Keywords: Germany - Otta Nottathil - course_german_language_online Germany - Otta Nottathil - course_german_language_online,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us