ജര്‍മനിയില്‍ പഠിയ്ക്കുന്ന ഫാദര്‍ സിബിയുടെ സഹോദരിയുടെ മകള്‍ അച്ചനെ രണ്ടുദിവസം മുമ്പ് കാണാന്‍ വന്നിരുന്നു, അവര്‍ ഒരുമിച്ച് അത്താഴം കഴിയ്ക്കുകയും രാത്രി ഒന്‍പത് മണിയോടെ ഉറങ്ങാനും പോയി. പിറ്റെന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിയ്ക്ക് പ്രഭാതഭക്ഷണം തയ്യാറാക്കി കാത്തിരുന്ന കുട്ടി അച്ചന്‍ എത്താതിരുന്നപ്പോള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണില്‍ ലഭിയ്ക്കാതെ വന്നപ്പോള്‍ അച്ചന്റെ മുറിയിലേക്ക് പോയി, അവിടെ കട്ടിലില്‍ അനങ്ങാതെ കിടക്കുന്നത് കണ്ട അച്ചനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിഫലമാവുകയും എമര്‍ജന്‍സി സര്‍വീസിന് വിളിച്ചറിയിക്കുകയും ചെയ്തു. അവര്‍ എത്തിയപ്പോള്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാനേ കഴിഞ്ഞുള്ളു.
ഫാദര്‍ സിബിയുടെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയും വിടവാങ്ങല്‍ ശുശ്രൂഷയും മാര്‍ച്ച് 24 ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് Aham Loizenkirchen കത്തോലിക്കാ പള്ളിയില്‍ നടക്കും. റേഗന്‍സ്ബുര്‍ഗ് രൂപത വികാരി ജനറാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, MSFS സുപ്പീരിയര്‍ ജനറല്‍ ജോണ്‍സണ്‍ കല്ലിടുക്കില്‍, മറ്റ് നിരവധി രൂപതാ അധികാരികളും, വൈദികരും കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്ന് ഫാ. ബിനോയ് ജോസഫ് എംഎസ്എഫ്എസ് (കോര്‍ഡിനേറ്റര്‍ ജിഎ) അറിയിച്ചു. സംസ്ക്കാരം കോട്ടയം ഏറ്റുമാനൂര്‍ എംസ്എഫ്എസ് സെമിനാരിയില്‍ പിന്നീട് നടക്കും.
എറണാകുളം~അങ്കമാലി അതിരൂപതയിലെ മങ്കുഴി ഹോളി ഫാമിലി ഇടവകാംഗമാണ് ഫാ.സിബി.1997 മെയ് 15 നാണ് ഫാ.സിബി പുരോഹിതനായി അഭിഷിക്തനായത്. പൗരോഹിത്യജീവിതത്തിന്റെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചിരുന്നു.
പരേതനായ മാണിക്കത്താന്‍ ജോസഫിന്റെയും ഏലിയുടെയും(കുറുപ്പംപടി മുഴിക്കരായി ഉഴിഞ്ഞപുറം കുടുംബാംഗം) മകനാണ് ഫാ.സിബി. സിബിയച്ചന്റെ മൂത്ത സഹോദരി സി.അനീറ്റ, വയനാട് മക്ക്യാട് ബനഡിക്റൈ്റന്‍ സന്യാസിനി സഭാംഗമാണ്.കൂടാതെ രണ്ടു സഹോദരിമാരും ഇളയ ഒരു സഹോദരനുമുണ്ട് പരേതന്.

Comments: