ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനെട്ടാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ വര്‍ധിപ്പിക്കാനുള്ള തീരുമാനം ജര്‍മനിയുടെ വികസനത്തില്‍ മുതല്‍ക്കൂട്ടാകുമെന്നും മോദി പറഞ്ഞു. ഇന്ത്യ~ജര്‍മനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓണ്‍ ഇന്ത്യ നയരേഖ ജര്‍മന്‍ കാബിനറ്റ് ചര്‍ച്ച ചെയ്തതിനെയും മോദി സ്വാഗതം ചെയ്തു.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള, ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിവരുകയാണ്.

Comments: