ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം ടക്കുമെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും സംശയിക്കുന്നു

News Photo 1 - Germany - Otta Nottathil - germany_election_sabotage_survey
ബര്‍ലിന്‍: ജര്‍മനിയില്‍ നടക്കാനിരിക്കുന്ന പതു തെരഞ്ഞെടുപ്പില്‍ കൃത്രമം നടക്കാന്‍ സാധ്യതയുള്ളതായി രാജ്യത്തെ വോട്ടര്‍മാരില്‍ 88 ശതമാനം പേരും വിശ്വസിക്കുന്നു. ബിറ്റ്കോം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്.

രാജ്യത്തിനുള്ളില്‍നിന്നല്ല, പുറത്തുനിന്നുള്ള അട്ടിമറിയാണ് സംശയിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും സംശയിക്കുന്നത് റഷ്യയുടെയോ യുഎസിന്റെയോ ഇടപെടലാണ്. 45 ശതമാനം പേര്‍ റഷ്യയെ സംശയിക്കുമ്പോള്‍, 42 ശതമാനം പേര്‍ യുഎസ് ഇടപെടല്‍ സംശയിക്കുന്നു. ചൈനയെ സംശിക്കുന്നത് 26 ശതമാനം പേരാണ്. കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള അട്ടിമറി സാധ്യത എട്ട് ശതമാനം പേരും സംശയിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം പേരും പറഞ്ഞത്, തങ്ങളുടെ അഭിപ്രായരൂപീകരണം നടക്കുന്നത് കുടുംബാംഗങ്ങളുമായു സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിലൂടെയാണ് എന്നാണ്. 76 ശതമാനം പേര്‍ ടെലിവിഷന്റെയും 69 ശതമാനം പേര്‍ ഇന്റര്‍നെറ്റിന്റെയും സ്വാധീനം വെളിപ്പെടുത്തുന്നു.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ അടുത്ത സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
- dated 09 Feb 2025

Comments:

Keywords: Germany - Otta Nottathil - germany_election_sabotage_survey Germany - Otta Nottathil - germany_election_sabotage_survey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍ Recent or Hot News
Reform_row_raises_fears_for_Merz_coalition
ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും Recent or Hot News
vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍