യൂറോപ്യന്‍ യൂണിയന്റെ പുതിയ എന്‍ട്രി എക്സിറ്റ് സിസ്ററമാണ് ഇതില്‍ ഏറ്റവും വലിയ മാറ്റം. നവംബര്‍ പത്തിന് ഇതു പ്രാബല്യത്തില്‍ വരും. ഇഇഎസ് നടപ്പാകുന്നതോടെ, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ ഷെങ്കന്‍ മേഖലയില്‍ പ്രവേശിക്കുകയോ അവിടെനിന്നു പുറത്തുകടക്കുകയോ ചെയ്യുന്ന എല്ലാ ടൂറിസ്റ്റുകളും പേരുവിവരങ്ങളും, വിരലടയാളവും ഫേഷ്യല്‍ സ്കാനും അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തണം. സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമാണിത്. കൂടാതെ, 90 ദിവസത്തെ വിസ രഹിത യാത്രാ സൗകര്യം കൃത്യമായി പാലിക്കപ്പെടുന്നു എന്നും ഉറപ്പാക്കാനാവും.
യൂറോപ്പില്‍ ഉടനീളമുള്ള വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ലഗേജുകളില്‍ കരുതാവുന്ന ദ്രാവകങ്ങളുടെ പരിധി പുനസ്ഥാപിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഫ്രാങ്ക്ഫര്‍ട്ട് പോലെ പല ജര്‍മന്‍ വിമാനത്താവളങ്ങളിലും ദ്രാവക പരിധി ഒഴിവാക്കിയിരുന്നത് തിരിച്ചുവരും. 100 മില്ലീലിറ്റര്‍ ആയിരിക്കും പരമാവധി പരിധി.
വടക്കേ അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതാണ് അന്താരാഷ്ട്ര യാത്രികരെ സഹായിക്കുന്ന മറ്റൊരു തീരുമാനം. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കാനഡയിലെ കാല്‍ഗരിയിലേക്ക് ആഴ്ചയില്‍ രണ്ടു ദിവസം നേരിട്ട് സര്‍വീസ് ആരംഭിക്കും. ലുഫ്താന്‍സ നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന പല റൂട്ടുകളിലും സര്‍വീസ് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ട് ഓസ്റ്റില്‍ സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമാക്കും. സാന്‍ഡിയേഗോ ~ മ്യൂണിച്ച് സര്‍വീസ് ദിവസേനയുമാക്കും. യൂറോവിങ്സിന്റെ ടാമ്പ ~ ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസും വര്‍ധിപ്പിക്കും.
റിസര്‍വേഷന്‍ കൂടാതെ ട്രെയിനുകളില്‍ അന്താരാഷ്ട്ര യാത്ര നടത്താന്‍ ഇനി സാധിക്കും എന്നതാണ് മറ്റൊരു മാറ്റം. മ്യൂണിച്ച് ~ സൂറിച്ച് റൂട്ടില്‍ മാത്രം ഈ നിയന്ത്രണം ഒക്റ്റോബര്‍ അഞ്ച് വരെ തുടരും.

Comments: