Today: 25 May 2020 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 31ന്
Photo #1 - Germany - Otta Nottathil - ksk_cooking_class_2019_oct_31
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ രുചി തേടിയുള്ള യാത്രയിലെ പതിനൊന്നാമത് പാചക ക്ളാസ് ഒക്ടോബര്‍ 31 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് ആറു മണിയ്ക്ക് കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ ഹാളിന്റെ(ബ്രൂലര്‍ സ്ട്രാസെ 203, 50968, കൊളോണ്‍, റാഡര്‍ബര്‍ഗ്) അടുക്കളയില്‍ നടക്കും.

കഴിഞ്ഞ പത്തുവര്‍ഷമായി നടത്തിവരുന്ന പാചക ക്ളാസുകളില്‍ എല്ലാ തവണയും കേരളീയ,യൂറോപ്യന്‍ വിഭവങ്ങളാണ് വിഷയങ്ങളായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി വടക്കേ ഇന്‍ഡ്യന്‍ വിഭവങ്ങളാണ് ഇപ്രാവശ്യം വിഷയമായി എടുത്തിട്ടുള്ളത്. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്ളാസില്‍ തിയറിയ്ക്കൊപ്പം പ്രാക്ടിക്കലും ഉണ്ടായിരിയ്ക്കും.

മലയാളി രണ്ടാം തലമുറക്കാരിയാണ് ഇത്തവണ ക്ളാസ് നയിക്കുന്നത്. സമാജത്തിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി സംഘടിപ്പിയ്ക്കുന്ന ക്ളാസില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം സമാജം പ്രസിഡന്റ് ജോസ് പുതുശേരി(02232 34444), ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ (0221 6808400)എന്നിവരുടെ പക്കല്‍ എത്രയും വേഗം പേരുകള്‍ രജിസ്ററര്‍ ചെയ്യണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

മുപ്പത്തിയാറു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ ഡേവീസ് വടക്കുംചേരി(ജന.സെക്രട്ടറി)പോള്‍ ചിറയത്ത്(വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), അലക്സ് കള്ളിക്കാടന്‍(സ്പോര്‍ട്സ് സെക്രട്ടറി ), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ്.
- dated 29 Oct 2019


Comments:
Keywords: Germany - Otta Nottathil - ksk_cooking_class_2019_oct_31 Germany - Otta Nottathil - ksk_cooking_class_2019_oct_31,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26520201vw
ഫോക്സ് വാഗന്‍ നഷ്ടപരിഹാരം നല്‍കണം Recent or Hot News
തുടര്‍ന്നു വായിക്കുക
25520206protest
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
24520207church
റംസാന്‍ പ്രമാണിച്ച് ബര്‍ലിനില്‍ ചര്‍ച്ച് തുറന്നു കൊടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
235202010mortality
ജര്‍മനിയിലെ ശരാശരി മരണസംഖ്യയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
23520203test
അഡ്മിറ്റായ മുഴുവന്‍ പേര്‍ക്കും ടെസ്ററ് നടത്താന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
23520202wfh
ജര്‍മനിയില്‍ വര്‍ക്ക് ഫ്രം ഹോമിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
sr_benjamin_ezhuthanavayalil_expired
സിസ്ററര്‍ ബഞ്ചമിന്‍ മേരി എഴുതനവയലില്‍ എസ്എബിഎസ് നിര്യാതയായി ; സംസ്ക്കാരം ചൊവ്വാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us