വിദേശനയവും കുടിയേറ്റ വിഷയവും പ്രതിരോധവും അടക്കം വിശാലമായ മേഖലകള്‍ സംവാദത്തില്‍ ഉള്‍പ്പെട്ടു. യുക്രെയ്നു പിന്തുണ നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ ജര്‍മനിയാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്നും കണ്‍സര്‍വേറ്റീവ് പക്ഷത്തിന്റെ പ്രതിനിധിയായ ഷോള്‍സ് വ്യക്തമാക്കി.
പ്രതിരോധ മേഖലയ്ക്കു വേണ്ടി കൂടുതല്‍ പണം നീക്കിവയ്ക്കണമെന്ന നിലപാടാണ് മെര്‍സ് പ്രഖ്യാപിച്ചത്. വരുന്ന നാലു വര്‍ഷത്തേക്ക് ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധ മേഖലയ്ക്കായി നീക്കി വയ്ക്കണമെന്നായിരുന്നു ഷോള്‍സിന്റെ അഭിപ്രായം. എന്നാല്‍, മൂന്ന് ശതമാനം നീക്കിവയ്ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മെര്‍സ് പറഞ്ഞു.
സ്വാഭാവികമായും ഈ ചര്‍ച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്കും വഴിതിരിഞ്ഞു. ശക്തമായ സമ്പദ് വ്യവസ്ഥയ്ക്കു മാത്രമേ പ്രതിരോധത്തിനായി കൂടുതല്‍ തുക നീക്കി വയ്ക്കാന്‍ സാധിക്കൂ എന്ന് മെര്‍സ് ചൂണ്ടിക്കാട്ടി. രാജ്യം നിലവില്‍ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചരിത്രത്തിലാദ്യമായാണ് ജര്‍മനി തുടര്‍ച്ചയായ മൂന്നു വര്‍ഷം മാന്ദ്യം നേരിടുന്നതെന്നും മെര്‍സ് ചൂണ്ടിക്കാട്ടി.
യുഎസ് ~ യൂറോപ്യന്‍ ഐക്യത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന ഭീഷണിയുടെ കാര്യത്തിലും ഇരു നേതാക്കളും ഏറെക്കുറെ സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. അറ്റ്ലാന്റിക്കിന്റെ ഇങ്ങേക്കരയില്‍ യൂറോപ്പ് ഒരുമിച്ചു നില്‍ക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ചെയ്യാനുള്ളതെന്ന് മെര്‍സ് പറഞ്ഞു. യൂറോപ്പിനെ ഒരുമിച്ച് കണക്കാക്കിയാല്‍ യുഎസിനോലും വ്യാപ്തിയുണ്ട്. സമ്പദ് വ്യവസ്ഥയുടെ വലുപ്പവും തുലനം ചെയ്യാവുന്ന തരത്തിലാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചു നിന്നാല്‍ എല്ലാവര്‍ക്കും ഗുണകരമായ കരാറുകളിലേക്ക് അമേരിക്കയെ എത്തിക്കാന്‍ സാധിക്കുമെന്നും മെര്‍സ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ മിനിമം വേതനം ഉയര്‍ത്താന്‍ സാധിച്ചത് തന്റെ സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമായി ഷോള്‍സ് ഉയര്‍ത്തിക്കാട്ടി. ഇടതുപക്ഷ ചായ്വുള്ള എസ് പി ഡിയുടെ പ്രതിനിധി എന്ന നിലയില്‍ ഫ്രെഡറിക് മെര്‍സും തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗാസയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസഡിന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ ഇരുനേതാക്കളും ഒരേ ശബ്ദത്തില്‍ നിരാകരിക്കുകയും ചെയ്തു.
അതേസമയം, നികുതിയുടെ കാര്യത്തില്‍ ഇരുവരും പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. എല്ലാവരുടെയും നികുതി വെട്ടിക്കുറയ്ക്കുക എന്ന മെര്‍സിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്നും, രാജ്യം ഇപ്പോള്‍ അതിനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ലെന്നും ഷോള്‍സ് പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടാണ് യൂറോപ്യന്‍ നിലവാരത്തിന് അനുസരിച്ചുള്ള വളര്‍ച്ച ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ കാണാത്തതെന്ന് മെര്‍സ് ചോദിച്ചു.
എന്നാല്‍, കുടിയേറ്റ വിഷയത്തില്‍ ഇരുനേതാക്കളും ഏറെക്കുറെ സമാനമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. രാജ്യത്ത് കൂടുതല്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകള്‍ ആരംഭിക്കണമെന്നാണ് ഷോള്‍സ് നിര്‍ദേശിച്ചു. താന്‍ ഹാംബര്‍ഗ് മേയറായിരിക്കുമ്പോള്‍ അത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കാന്‍ ശേഷി വര്‍ധിപ്പിക്കണമെന്ന നിലപാടാണ് മെര്‍സും സ്വീകരിച്ചത്.

Comments: