
യാത്രക്കാര്‍ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ എന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച സീഗനിലെ ഒരു പബ്ളിക് ബസിലാണ് കത്തി ആക്രമണം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച യും പിന്നീടുള്ള രണ്ടു ദിവസങ്ങളിലും കത്തിയാക്രമണം ഉണ്ടായതിന്റെ പിന്നാലെയാണ് സീഗന്‍ നഗരത്തില്‍ നിന്നും മറ്റൊരു ഭീകരമായ കത്തി ആക്രമണം ഉണ്ടാവുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 7:40 ഓടെ സീഗനിലെ ഐസര്‍ഫെല്‍ഡ് ജില്ലയില്‍, 32 കാരിയായ ഒരു സ്ത്രീ ബസില്‍ അഞ്ച് പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ ജീവന്‍ അപകടത്തിലാണ്.
പോലീസ് പറയുന്നതനുസരിച്ച്,
റീജിയണല്‍ ലൈന്‍ ബസ് സീഗനിലെ (നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ) സിറ്റി ഫെസ്ററിവലിലേക്ക് പോകുകയായിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെ 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്
നിലവില്‍ ഭീകരാക്രമണം അല്ലെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങള്‍ അനുസരിച്ച്, കുറ്റവാളി ജര്‍മ്മന്‍ കാരിയാണ്, കുറ്റവാളിയെ അറസ്ററ് ചെയ്തിട്ടുണ്ട്.

Comments: