Today: 29 May 2020 GMT   Tell Your Friend
Advertisements
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു
Photo #1 - Germany - Otta Nottathil - mk_arjunan_master_died
കൊച്ചി: മലയാള സിനിമാ ലോകത്തെ ആദ്യകാല കണ്ണികളിലെ ഒരു മഹാസംഗീതജ്ഞനും കൂടി യാത്രയായി.അഞ്ചുപതിറ്റാണ്ടിലേറെ അരങ്ങുവാണ സംഗീത ചക്രവര്‍ത്തി എംകെ അര്‍ജ്ജുനന്‍ മാസ്ററര്‍.

ദേവരാജന്‍ മാസ്റററും, എംഎസ് വിശ്വനാഥനും വി.ദക്ഷിണാമൂര്‍ത്തിയുമൊക്കെ സംഗീത ചക്രവര്‍ത്തിമാരായി അരങ്ങുവാണകാലം തനതു പാതയില്‍ സ്വന്തമായി സംഗീത വഴികള്‍ തുറന്നു തേരുതെളിച്ച അര്‍ജ്ജുനന്‍ മാസ്റററെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

നാടകവേദികളെ സംഗീതമയമാക്കിയ മാസ്ററര്‍ സിനിമയിലെത്തിയത് ദേവരാജന്‍ മാസ്റററുടെ കൈപിടിച്ചാണ്. അര്‍ജുനന്‍ മാസ്റററുടെ ആദ്യസിനിമയായ കറുത്ത പൗര്‍ണ്ണമിയിലൂടെ വെള്ളിത്തിരയിലേക്കുള്ള വെള്ളിത്തേരായി തീര്‍ന്നത് ദൈവനിശ്ചയംതന്നെ.

അനശ്വരരായ സിനിമാഗാന രചയിതാക്കളുടെ എല്ലാവരുടെയും വരികള്‍ക്ക് സംഗീതവിസ്മയം തീര്‍ക്കാന്‍ മാസ്ററര്‍ക്കായി. കേരളക്കര കണ്ട ഏറ്റവും മനോഹരമായ ഓണപ്പാട്ടായ തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി എന്ന ഗാനം ലോകമുള്ളകാലം നിറഞ്ഞുനില്‍ക്കും. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് വാണി ജയറാം എന്ന പ്രശസ്ത ഗായിക സ്വരം നല്‍കിയപ്പോള്‍ എക്കാലത്തേയും ഹിറ്റായി.

മാസ്ററര്‍ ഒടുവില്‍ 2017 ലെ ഏറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. 84 ാം മത്തെ വയസില്‍ യാത്രയാകുമ്പോള്‍ 450 ലധികം മധുരമൂറുന്ന ഗാനങ്ങളിലൂടെ അദ്ദേഹം മലയാളി മനസില്‍ ജീവിയ്ക്കുമെന്നു തീര്‍ച്ച.

'കസ്തൂരി മണക്കുന്നല്ലോ കാറ്റേ.. നീ വരുമ്പോള്‍', 'തളിര്‍വലയോ താമര വലയോ', 'ചെമ്പക തൈകള്‍ പൂത്ത മുറ്റത്തു പൊന്നമ്പിളി .. തുടങ്ങിയ പാട്ടുകളുടെ പെരുമഴക്കാലം തീര്‍ത്ത് കാലത്തെ അതിജീവിച്ച സംഗീതസംവിധായകന്‍. തലമുറകള്‍ പ്രായഭേദമില്ലാതെ പാടി നടക്കുന്ന ഗാനങ്ങള്‍.മലയാളിയെ സ്പര്‍ശിച്ച മധുരമായ ഈണങ്ങള്‍ തീര്‍ത്ത മഹാരഥന്‍.
കാലം മലയാളത്തിന് അനുഗ്രഹിച്ച ഒരു അതുല്യപ്രതിഭ. അതായിരുന്നു അര്‍ജുനന്‍ മാസ്ററര്‍.

ഒരു ഗാനം പിറക്കുന്നത് ഒരാളുടെ ഹൃദയത്തിലല്ല, അതിനു ഒരു പറ്റം മനുഷ്യരുടെ കലാഹൃദയങ്ങള്‍ വേണം.വരികളെഴുതി നിറച്ച് അതില്‍ സംഗീതം ലിയിപ്പിച്ച് തികഞ്ഞ ഭാവത്തോടെ അതിനെ ഒരു ശില്‍പ്പിയെപ്പോലെ വാര്‍ത്തെടുക്കുമ്പോള്‍ പിന്നെയത് സംഗീതപ്രേമികളുടെ മനസില്‍ കൂടുകൂട്ടുകയായി.

ലക്ഷക്കണക്കിനു ആരാധക ഹൃദയങ്ങളില്‍ നിറഞ്ഞു കവിയുകയായി. അത്തരത്തില്‍ നിരവധി ഗാനങ്ങളുടെ സൃഷ്ടാവായി ജനമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രതിഭയാണ് എം.കെ.അര്‍ജുനന്‍ മാസ്ററര്‍....

ഇരുന്നൂറോളം സിനിമകള്‍ക്കും നിരവധി നാടകങ്ങള്‍ക്കും അര്‍ജുനന്‍ മാസ്ററര്‍ സംഗീതം നല്‍കി. അദ്ദേഹത്തിന്റെ വിയോഗത്തിലും പൂക്കളുടെ സുഗന്ധം പോലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സുഗന്ധം പൊഴിച്ചു നില്‍ക്കുന്നു. എത്രകാലം കഴിഞ്ഞാലും ഓര്‍മ്മകളുടെ നീരൊഴുക്കില്‍ അത് പൊങ്ങിക്കിടക്കും.

"നീലനിശീഥിനി നിന്‍ മണിമേടയില്‍ നിദ്രാ വിഹീനയായ് നിന്നു...
തിരയും തീരവും ചുംബിച്ചുറങ്ങി നദിയുടെ നാണം നുരകളിലൊതുങ്ങി...
നനഞ്ഞ വികാരങ്ങള്‍ മയങ്ങി.."...

നിന്‍ മണിയറയിലെ നിര്‍മ്മലശയ്യയിലെ നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍ ചന്ദനമണമൂറും നിന്‍ ദേഹമലര്‍വല്ലി എന്നുമെന്‍...

പാടിയത് യേശുദാസും വാണി ജയറാമും. ആലപിച്ച "വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും മന്ദസ്മിതമാം ...

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍ കണ്മണിയേ കണ്ടുവോ നീ കവിളിണ തഴുകിയോ നീ"...അങ്ങനെ എത്ര ഗാനങ്ങള്‍

അദ്ദേഹത്തിന്റെ 84ാമത്തെ ജന്മദിനത്തില്‍ ജര്‍മന്‍ മലയാളികള്‍ അഹേത്തെ പള്ളുരുത്തിയിലെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

തമ്പിസാറിന്റെ വരികള്‍വീണ്ടും ഓര്‍ക്കുന്നു.. 'പാടാത്ത വീണയും പാടും... പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍...' എത്ര ശരിയാണ്. അദ്ദേഹത്തിന്റെ മാന്ത്രികവിരല്‍ സ്പര്‍ശിച്ചാല്‍ ഏതു വരികളിലും ഈണം സംഗീത മന്ത്രമായിടും എന്നു കാലം തിരിച്ചറിഞ്ഞിരിയ്ക്കുന്നു.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം എന്നും മനസില്‍ തത്തിക്കളിയ്ക്കുന്ന മെലഡിയുടെ രാജകുമാരന് സംഗീത കുലപതിയ്ക്ക് പ്രവാസിഓണ്‍ലൈനിന്റെ ഹൃദയപ്രണാമം.
- dated 06 Apr 2020


Comments:
Keywords: Germany - Otta Nottathil - mk_arjunan_master_died Germany - Otta Nottathil - mk_arjunan_master_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
26520203control
ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ നീട്ടുന്നു
തുടര്‍ന്നു വായിക്കുക
26520202states
തുരിംഗിയയും സാക്സണിയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us